കോട്ടയം :തുണി ഇറക്കുമതി ബിസിനസിന്റെ പേരിൽ രണ്ടേകാൽ കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ ഒന്നാം പ്രതിയായ യുവതി അറസ്റ്റിൽ.
ചങ്ങനാശ്ശേരി തൃക്കൊടിത്താനം പൊട്ടശ്ശേരി മാവേലിമറ്റം തൈപ്പറമ്പിൽ വീട്ടിൽ സജന സലിം(41) ആണ് അറസ്റ്റിലായത്.ബൽഹോത്ര എന്ന സ്ഥലത്ത് തുണി ഇറക്കുമതി ചെയ്ത് ഹോൾസെയിൽ കച്ചവടം ഉണ്ടെന്നും ഇതിൽ പങ്കാളിയാക്കി ലാഭവിഹിതം നൽകാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് കായംകുളം കീരിക്കാട് സ്വദേശിയിൽ നിന്നും രണ്ടേകാൽ കോടിയോളം രൂപ തട്ടിയെടുത്ത കേസിലാണ് യുവതിയെ പോലീസ് അറസ്റ്റ് ചെയ്തത്.
ലാഭവിഹിതം നൽകാമെന്ന് പറഞ്ഞ് പണം സ്വീകരിക്കുകയും ആദ്യകാലങ്ങളിൽ കൃത്യമായി ലാഭവിഹിതം നൽകി വിശ്വാസം പിടിച്ചുപറ്റിയതിന് ശേഷം കൂടുതൽ തുക വാങ്ങുകയാണ് ഇവരുടെ രീതി.
ഇവരെ പിടികൂടിയതറിഞ്ഞ് കൂടുതൽ ആൾക്കാർ പരാതിയുമായി എത്തുന്നുണ്ട്. സജനയുടെ ഭർത്താവും രണ്ടാം പ്രതിയുമായ അനസ് വിദേശത്താണ്.സജനക്കെതിരെ കായംകുളം,ചങ്ങനാശ്ശേരി കോടതികളിൽ ചെക്ക് കേസുകൾ നിലവിലുണ്ട്.
കായംകുളം സി ഐ മുഹമ്മദ് ഷാഫി,എസ് ഐ ശിവപ്രസാദ്,എ എസ് ഐ റീന,പോലീസുകാരായ സബീഷ്,സുന്ദരേഷ്കുമാർ,ബിജുരാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.