അനധികൃത വിദേശമദ്യ വില്പന: മധ്യവയസ്കൻ അറസ്റ്റിൽ.

കോട്ടയം:അനധികൃതമായി മദ്യ വില്പന നടത്തിയ കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. വാഴൂർ എരുമത്തല ഭാഗത്ത് മാരിപ്പാറ വീട്ടിൽ സണ്ണി ജോർജ് (56) എന്നയാളെയാണ്  പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാള്‍ പുളിക്കൽ കവല ഭാഗത്ത്   സഞ്ചിയിൽ അനധികൃതമായി വിദേശ മദ്യ വില്പന നടത്തുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന്  പള്ളിക്കത്തോട് പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാളെ വിദേശമദ്യവുമായി  പുളിക്കൽ കവല ഭാഗത്ത് വച്ച് പിടികൂടുന്നത്.

ഇയാളുടെ കയ്യിൽ ഉണ്ടായിരുന്ന സഞ്ചിയിൽ നിന്നും മൂന്നര ലിറ്റർവിദേശ മദ്യം പിടിച്ചെടുക്കുകയും ചെയ്തു. ഇയാൾ മദ്യം മേടിച്ച്  ആവശ്യക്കാർക്ക് കൂടുതൽ വിലയ്ക്ക് വിൽപ്പന നടത്തി വരികയായിരുന്നു. പള്ളിക്കത്തോട് സ്റ്റേഷൻ എസ്.എച്ച്.ഓ അജീബ് ഇ, എസ്.ഐ രാജു പി.വി, എ.എസ്.ഐ റെജി ജോൺ, സി.പി.ഓ മാരായ മധു,ശ്രീജിത്ത് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ്‌ ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !