കോട്ടയം :പാലാ നഗരസഭ താലൂക്ക് ഹോസ്പിറ്റൽ റോഡിൽ നാളെ ടാറിംങ്ങ്, പേവിംങ് ടൈൽ വിരിക്കൽ തുടങ്ങിയ നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുമെന്ന് നഗരസഭാ ചെയർപേഴ്സൺ ജോസിൻ ബിനോ അറിയിച്ചു.
വളരെ നാളുകളായി ഗതാഗത യോഗ്യമല്ലാതെ തകർന്നു കിടന്നിരുന്ന താലൂക്ക് ഹോസ്പിറ്റൽ റോഡ് പുനർനിർമ്മിക്കുക എന്ന ആവശ്യം കുറേനാളുകളായി വിവിധ സംഘടനകളും രോഗികളും യാത്രക്കാരും മുന്നോട്ടു വെച്ചതാണ്.
അതിന്റെ അടിസ്ഥാനത്തിൽ റോഡ് പുനർ നിർമിച്ച് ഗതാഗതയോഗ്യമാക്കേണ്ടുന്നതിന്റെ അടിയന്തിര ആവശ്യകത ബോധ്യപ്പെട്ട നഗര സഭാ ഭരണ സമിതി. നിർമ്മാണ പ്രവർത്തികൾ വേഗത്തിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയായിരുന്നു
ഹോസ്പിറ്റൽ റോഡ് നവീകരണ പ്രവൃത്തികൾ നാളെ ആരംഭിക്കുമെന്നും ഹോസ്പിറ്റലിൽ വരുന്ന അത്യാവശ്യ വാഹനങ്ങൾക്ക് ഒഴികെ മറ്റ് വാഹനങ്ങൾക്ക് നാളെ ഹോസ്പിറ്റൽ റോഡിൽ ഗതാഗതനിയന്ത്രണം ഉണ്ടാവുമെന്നും നഗരസഭ ചെയർ പേഴ്സൺ അറിയിച്ചു..
ഉദ്ദേശം 750000 ലക്ഷം രൂപ ചിലവഴിച്ചാണ് പൊതുജന ആവശ്യം മാനിച്ച് പാലാ നഗരസഭ റോഡ് നവീകരണം നടത്തുന്നത്. നിർമ്മാണ പ്രവർത്തികൾ നടക്കുമ്പോൾ ഉണ്ടാകുന്ന താത്കാലിക ബുദ്ധിമുട്ടുകളോട് ജനങ്ങൾ സഹകരിക്കണമെന്ന് ചെയർ പേഴ്സൺ ജോസിൻ ബിനോ അഭ്യർത്ഥിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.