കോട്ടയം:പനയ്ക്കപ്പാലം കീഴമ്പാറയിൽ ഒരു കുടുംബത്തിലെ നാലുപേരെ വാഹനം ഇടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കീഴമ്പാറ സ്വദേശിക്കെതിരെ കേസെടുത്ത് ഈരാറ്റുപേട്ട പോലീസ്.
കീഴമ്പാറ തെക്കേ വട്ടപ്പലത്ത് രാജന്റെ മകൻ രാകേഷ് രാജ് (36) നെതിരെ ആണ് പോലീസ് ഗുരുതര വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഇയാൾ കഴിഞ്ഞ ദിവസം കിഴമ്പാറ സ്വദേശികളായ കുട്ടികൾ ഉൾപ്പെടെയുള്ള കുടുംബം സഞ്ചരിച്ച വാഹനത്തിന് നേർക്ക് മദ്യലഹരിയിൽ വാഹനം ഇടിപ്പിച്ചു കുടുംബത്തെ അപായപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
യാത്രക്കാരായ കുട്ടികളും സ്ത്രീകളും നിലവിളിച്ചതിനെ തുടർന്ന് ഓടിക്കൂടിയ പ്രദേശ വാസികളെയും ഇയാൾ തുരത്തിയോടിച്ചു.പുറത്തിറങ്ങിയ സ്ത്രീകളും കുട്ടികളുമടങ്ങുന്ന യാക്കാരെ ഇയാൾ കയ്യേറ്റം ചെയ്യുകയും മർദ്ധിക്കുകയും ചെയ്തതായും പ്രദേശ വാസികൾ പറയുന്നു.
നിരവധി തവണ കുട്ടികളുടെയും യാത്രക്കാരായ സ്ത്രീകളുടെയും നേർക്ക് ഇയാൾ വാഹനം ഇടിപ്പിക്കുന്നതിന് പാഞ്ഞെടുത്തതായി ദൃസാക്ഷികൾ പറഞ്ഞു തുടർന്ന് ഈരാറ്റുപേട്ട പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും സംഭവ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞ രാകേഷ് രാജിനെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയും കേസ് ചാർജ് ചെയ്യുകയുമായിരുന്നു.
ആക്രമണത്തിൽ പരിക്കേറ്റ കീഴമ്പാറ കുന്നിന് അജിത് കുമാറും കുടുംബവും അടുത്തുള്ള ആശുപത്രിയിൽ ചികിത്സതേടി. ഇയാൾ മുൻപും പല തവണ പരസ്യമായി അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്തിട്ടുള്ളതായി പരികേറ്റവർ പറയുന്നു.
ആക്രമണത്തിൽ ഭയന്നുപോയ കുട്ടികളെ കൗൺസിലിംഗിന് വിദേയമാക്കിയതായും ബന്ധുക്കൾ പറഞ്ഞു.കീഴമ്പാറ പിഎംപി ബേക്കറിക്ക് സമീപം മഹീന്ദ്ര ഫസ്റ്റ് ചോയ്സ് എന്ന സ്ഥാപനം നടത്തുന്ന വ്യക്തിയാണ് കേസിൽ പ്രതിയായ രാകേഷ് രാജ്.
ഇയാൾ ഇതിന് മുൻപും മദ്യലഹരിയിൽ അതിക്രമം നടത്തിയിട്ടുള്ളതായി പ്രദേശ വാസികൾ ആരോപിക്കുന്നു. ഈരാറ്റുപേട്ട പോലിസ് കേസ് രജിസ്റ്റർ ചെയ്ത് തുടർ നടപടികൾ ആരംഭിച്ചതായി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.