മാർക്സിസ്റ്റ് പാർട്ടിയുടെ പ്രസ്താവന അപഹാസ്യം: പി.സി ജോർജ്

പാലാ : കർണ്ണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി ക്ക് പരാജയമുണ്ടായതിനെ തുടർന്ന് ബിജെപി യെ ദക്ഷിണേന്ത്യയിൽ നിന്നും തുടച്ചുനീക്കിയെന്ന് അവകാശപ്പെടുന്നവർ മത്സരിച്ച നാലുസീറ്റിലും ദയനീയമായി പരാജയപ്പെട്ടുവെന്ന യാഥാർഥ്യം ഉൾക്കൊള്ളാൻ തയ്യാകണമെന്ന് കേരള ജനപക്ഷം ചെയർമാൻ പിസി ജോർജ് പറഞ്ഞു. പാർട്ടി കോട്ടയം ജില്ലാ നേതൃസമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് ആരോഗ്യ പ്രവർത്തകർക്ക് നേരെയുണ്ടാകുന്ന നിരന്തരമായ ആക്രമണങ്ങൾ ഒരു തരത്തിലും അംഗീകരികാനാകുന്നതല്ല. സർക്കാരിന്റെ ഗുരുതരമായ വീഴ്ചയിൽ ജീവൻ ബലികഴിക്കേണ്ടി വന്ന ഡോ. വന്ദന ദാസിന്റെ കൊലപാതകത്തിൽ ആരോഗ്യ മന്ത്രി നടത്തിയ പ്രസ്താവന അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

കാർഷിക മേഖലയെ അവഗണിക്കുന്ന സർക്കാരുകൾ എന്നും ജനങ്ങളുടെ തിരുത്തലുകൾക്ക്  പാത്രമാകുമെന്നും, കർണ്ണാടക നിയമസഭ വിധി കേരളമുൾപ്പെടെയുള്ള കർഷക വിരുദ്ധ സർക്കാരുകൾക്ക് പാഠമാണെന്നും ജനപക്ഷം ജില്ലാ പ്രവർത്തക സമ്മേളനം വിലയിരുത്തി.

പാർട്ടിയുടെ മുന്നണി സംവിധാനം സംബന്ധിച്ച് കഴിഞ്ഞകാലങ്ങളിൽ കേരള ജനപക്ഷത്തിന്റെ നിലപാടിനോട് യോജിക്കുകയും, പാർട്ടിയുമായി സഹകരിക്കുകയും ചെയ്യുന്ന രാഷ്ട്രീയ സംവിധാനത്തോട് തുടർന്നും സഹകരിക്കണമെന്നും ജില്ലാ പ്രവർത്തക സമ്മേളനം അഭിപ്രായപ്പെട്ടു.

ജില്ലാ പ്രസിഡന്റ് സജി എസ് തെക്കേൽ അധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വ.ജോർജ് ജോസഫ് കാക്കനാട്ട്,സെബി പറമുണ്ട,  ഉമ്മച്ചൻ കൂറ്റനാൽ, കെ.എഫ്.കുര്യൻ, അഡ്വ.ഷോൺ ജോർജ്,പ്രൊഫ. ജോസഫ് ടി ജോസ്,ഇന്ദിര ശിവദാസ്, ടോമി ഈറ്റത്തോട്,തോമസ് വടകര, മാത്യു കൊട്ടാരം, സിറിൽ ജി നരിക്കുഴി, റെനീഷ് ചൂണ്ടച്ചേരി, ജോജോ കുഴിവേലി, ജോസ് ഫ്രാൻസിസ്, ആനിയമ്മ സണ്ണി, റോയി മറ്റത്തിപ്പാറ, ജോസ് പ്രകാശ്, ബീനാമ്മ ഫ്രാൻസിസ്,ശാന്തി ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !