പി. ജി ബിജുകുമാർ ✍️
പിണറായി വിജയൻ നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാറിന്റെ പ്രധാന നാട്ടമായി പറയുന്നത് വെള്ളൂരിലെ പത്രകടലാസ് നിർമ്മാണശാലയായ കെപിപിഎൽ ആണല്ലോ.കേന്ദ്രപൊതുമേഖലാ സ്ഥാപനമായിരുന്ന ഹിന്ദു സ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡ് ഏറ്റെടുത്ത് കേരള പേപ്പർ പ്രോഡക്ട് ലിമിറ്റഡ് ആക്കിയത് മുഖ്യമന്ത്രി മുതൽ സാധാ സിപിഎം പ്രവർത്തകൻ വരെ ഊറ്റം കൊണ്ടിരുന്നു. കേന്ദ്രസർക്കാർ വിറ്റ് തുലക്കാൻ തീരുമാനിച്ചപ്പോൾ സംസ്ഥാന സർക്കാർ ഏറ്റെടുത്തു സംരക്ഷിച്ചു. ഇതാണ് ഇടതുബദൽ .ഈ പ്രചരണം സംസ്ഥാനത്തെ ചില മാധ്യമങ്ങളും ഏറ്റെടുത്തിരുന്നു.
1980-82 കാലഘട്ടത്തിൽ കേന്ദ്രപൊതുമേഖലയിലുള്ള ഹിന്ദു സ്ഥാൻ ന്യൂസ് പ്രിന്റ് കോർപ്പറേഷന്റെ(HPC)ഒരു യൂണിറ്റായി എച്ച്എൻഎൽ പ്രവർത്തനം ആരംഭിച്ചത്.ജർമ്മനി ആസ്ഥാനമായ വോയ്ത്ത് എന്ന കമ്പനിയാണ് യന്ത്രങ്ങൾ ഇവിടെ സ്ഥാച്ചത്. ഇതിനായി വൈക്കം താലൂക്കിൽ വെള്ളൂർ വില്ലേജിൽ 700 ഏക്കർ സ്ഥലം ഏറ്റെടുത്തു. ഇതിൽ 100 ഏക്കറിൽ ഫാക്ടറിയും മറ്റൊരു 100 ഏക്കറിൽ ജീവനകാർക്കായുള്ള ക്വാർട്ടേഴ്സും സ്ഥാപിച്ചു. ബാക്കി സ്ഥലം തരിശായി കിടക്കുകയാണ്.പ്രതിവർഷം ഒരുലക്ഷം ടൺ ന്യൂസ് പേപ്പർ എന്നതായിരുന്നു ഉൽപാദന ലക്ഷ്യം. രണ്ടായിരത്തോളം സ്ഥിരം ജീവനകാരും അത്രതന്നെ കരാർ ജീവനകാരും ഇവിടെ ജോലിചെയ്തിരുന്നു.
ഫാക്ടറി അഴിമതി യും കെടുകാര്യസ്ഥതയും ഉണ്ടായിരുന്നുവെങ്കിലും വൻലാഭത്തിൽ ആയിരുന്നു. എന്നാൽ ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താനോ,റൈറ്റിംഗ് പേപ്പർ പോലെ ഇതേ ചിലവിൽ കുടുതൽ ലാഭകരമായ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന തിനൊ മാനേജ്മെന്റൊ അതിന് പ്രേരണനൽകാൻ ട്രേഡ് യൂണിയനുകളൊ ഒരു താൽപര്യവും കാണിച്ചില്ല.അടൽ ബിഹാരി വാജ്പേയ് സർക്കാറിന്റെ കാലത്ത് 60 കോടിയുടെ സർക്കാർ സഹായത്തോടെ സ്ഥാപിച്ച ഡിസൈൻ ഇൻഗിംഗ് പ്ലാന്റാണ് ഈസ്ഥാപനത്തിൽ നടന്ന ആധുനിക വൽക്കരണം.
1.5 ലക്ഷം ടൺ ഈറ്റ,മുള,മറ്റ് പൾപ്പ് വുഡ്, 40,000 വേസ്റ്റ് പേപ്പറും ഏതാണ്ട് 50,000 ടൺ മെറിക്ക് ക്ലോറൈഡ് അടക്കമുള്ള രാസവസ്തുക്കളും പ്രതിവർഷം ഇവിടെ ആവശ്യമാണ്. ആവശ്യമായ ഈറ്റ അടക്കമുള്ള അസംസ്കൃത വസ്തുക്കൾ സംസ്ഥാന വനംവകുപ്പ് സബ്സിഡി നിരക്കിലാണ് നൽകിവരുന്നത്.
രണ്ടായിരത്തിന്റെ ആരംഭകാലംവരെ വലിയ ലാഭത്തിൽ ആയിരുന്നു.കൊടിയ അഴിമതിയും ധൂർത്തും കെടുകാര്യസ്ഥതയും ആഴത്തിൽ പടർന്നതും,പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇതിലും കുറഞ്ഞചിലവിൽ സ്വകാര്യ സംരംഭകർ ന്യൂസ് പ്രിന്റ് ഉൽപാദനം ആരംഭിച്ചതും എച്ച്എൻഎലിന് വിനാശകരമായി. സ്ഥാപനം തുടച്ചയായി നഷ്ടത്തിലായി.
തുടർച്ചയായി നിരവധി വർഷം മലിനീകരണ നിയന്ത്രണ,പ്രകൃതി സൗഹൃദ സംരംഭം എന്ന നിലയിൽ ഐഎസ്ഒ അംഗീകാരം നേടിയിരുന്ന കമ്പനിക്കെതിരെ മലിനീകരണത്തിന്റെ പേരിൽ പരാധികൾ ഉയരാൻതുടങ്ങി.കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് ഗുരുതരമായ മലിനീകരണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 2018 ജൂലൈ 16 ന് സ്റ്റോപ്പ് മെമ്മോ നൽകി.കമ്പനി ഉൽപാദനം നിർത്തിവച്ചു.
ബോർഡിന്റെ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ചതിന്റെ അടിസ്ഥാന ത്തിൽ ഡിസംബർ 31ന് പ്രവർത്തനാനുമതി ലഭിച്ചു. അപ്പോഴേക്കും വലിയ സാമ്പതിക പ്രതിസന്ധിയിലായി ഈ സ്ഥാപനം. പണം കമ്പനി മാനേജ്മെന്റ് തന്നെ കണ്ടെത്തി ഉൽപാദനം ആരംഭിക്കണമെന്ന നിർദ്ദേശം കേന്ദ്രസർക്കാർ മുനോട്ടുവച്ചു.എന്നാൽ മാനേജ്മെന്റ് കാര്യത്തിൽ പൂർണ്ണമായും പരാജയപ്പെട്ടു.കമ്പനി അടച്ച് പൂട്ടുമെന്ന സ്ഥിതിയായി.
ഇതോടെ കമ്പനിയുടെ ഓഹരിവിൽക്കുകയോ ഉൽപാദന-വിപണന ചുമതല സ്വകാര്യ സംരംഭകരെ ഏൽപ്പിക്കുക എന്ന ആശയം കേന്ദ്രം മുന്നോട്ടു വച്ചു. മുഴുവൻ തൊഴിലാളികളുടെയും തൊഴിൽ സ്ഥിരതയും ശമ്പള കുടിശിക അടക്കമുള്ള ആനുകൂല്യങ്ങൾ ഉറപ്പും നൽകി.കേന്ദ്രസർക്കാർ നിർദ്ദേശം പാലിച്ചുകൊണ്ട് സ്ഥാപനം ഏറ്റെടുക്കാൻ സംരംഭകൻ തയ്യാറായിവന്നു.എന്നാൽഅവരെ ഭീക്ഷണി പെടുത്തി പിന്തിരിപ്പിച്ചു. ഈ നടപടി തൊഴിലാളി താൽപര്യങ്ങൾക്ക് എതിരാണെന്ന് പ്രഖ്യാപിച്ച് സിഐടിയു, ഐഎൻടിയുസി തുടങ്ങിയ ട്രേഡ് യൂണിയനുകളും അവരേക്കാൾ ആവേശത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തുവന്നു.
സംസ്ഥാന സർക്കാർ ഇത് ഏറ്റെടുക്കാൻ തയ്യാറാണെന്ന് മുഖ്യ മന്ത്രിയും പ്രഖ്യാപിച്ചു. ലേല നടപടികളുമായി മുന്നോട്ടു പോയ കേന്ദ്രസർക്കാർ സംസ്ഥാന സർക്കാറിനും ലേലത്തിൽ പങ്കെടുക്കാൻ അവസരം നൽകി. സ്വകാര്യ സംരംഭകർക്കെതിരെ ഭീക്ഷണി യുമായി സംസ്ഥാന മുഖ്യമന്ത്രി തന്നെ രംഗത്ത് വന്നതോടെ താൽപര്യം പ്രകടിപ്പിച്ച വൻകിട സംരംഭകർ പിൻമാറി.അതോടെ സംസ്ഥാന സർക്കാരിന്റെ ഏജന്സിയായ കിംഫ്രക്ക് കമ്പ നിയുടെ ഉടമസ്ഥതലഭിച്ചു.
2021 ആഗസ്റ്റ് മാസത്തിൽ കേവലം 142 കോടി രൂപക്ക് എച്ച്എൻഎൽ എന്ന കേന്ദ്ര പൊതുമേഖല സ്ഥാപനം സംസ്ഥാന സർക്കാർ ഏജന്സിയായ കിൻഫ്ര ഏറ്റെടുത്തു.സംസ്ഥാന വ്യവസായ വകുപ്പ് സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് ചെയർമാനും കിൻഫ്ര യുടെ എംഡി സന്തോഷ് കോശി,വ്യവസായ വകുപ്പ് അഡീഷനൽ സെക്രട്ടറി എം.മാലതിഎന്നിവർ അംഗങ്ങളുമായ ഒരു ബോർഡിന്റെ കീഴിൽ ഹിന്ദു സ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡ് -എച്ച്എൻഎൽ കേരളാ പേപ്പർ പ്രോഡക്ട് ലിമിറ്റഡ് എന്ന് പുനർ നാമകരണം ചെയ്യപ്പെട്ടു.
സ്വാഭാവികമായും തൊഴിലാളി കൾ ഏറെ സന്തോഷത്തിലായി. 30 മാസമായി ലഭിക്കാത്ത ശമ്പളം, ഈ കാലഘട്ടത്തിൽ പിരിഞ്ഞ് പോയവർക്ക് റിട്ടയർമെന്റ് ആനുകൂല്യങ്ങൾ എല്ലാം ഉടൻ ലഭിക്കുമെന്ന് പ്രതീക്ഷ. ലേബർ സപ്ലെകോൺട്രാക്ക്ട്ടർ ആയിരുന്ന എച്ച്എൻഎൽ എംപ്ലോയീസ് കോ ഓപ്റേറ്റീവ് സൊസൈറ്റി അടക്കമുള്ള കരാറുകാർ അവരുടെ കുടിശിക തുക ലഭിക്കുമെന്ന പ്രതീക്ഷ യുലും ആയിരുന്നു. എന്നാൽ അധികം താമസിയാതെ തന്നെ വ്യവസായ മന്ത്രി പി.രാജീവിന്റെ പ്രസ്ഥാവന വന്നു."ഈ സ്ഥാപനം ഏറ്റെടുത്തത് തൊഴിലാളികൾക്ക് വേണ്ടി യല്ല.
ശബള കുടിശികയുടെ 35%മാത്രമെ നൽകു. മറ്റൊരു ആനുകൂല്യവും നൽകില്ല. ജോലിചെയ്യുന്നവരെ കരാർ അടിസ്ഥാന ത്തിൽ നിയമിക്കും. സ്ഥിരപ്പെടാത്തുന്ന കാര്യം പിന്നീട് ആലോചിക്കാം".ഗ്രാറ്റുവിറ്റി ജീവനകാരുടെ അവകാശമാണെന്ന് ജില്ല യിലെ മറ്റൊരു സംസ്ഥാന പൊതുമേഖല യായ ട്രാവൻ കൂർ സിമൻറ് സ് നൽകി യഹർജി തള്ളികൊണ്ട് ഹൈക്കോടതി വ്യക്തമാക്കി യതാണ്.ഇവിടെ തൊഴിലാളി ക്ക് അതും നിഷേധിക്കാനാണ് തീരുമാനം. ഇതിനെതിരെ ഏതാനും തൊഴിലാളി കൾ എൻസിഎൽഎ ട്രിബ്യൂണലിനെ സമീപിച്ചു. അനുകൂല വിധിയും നേടി.എന്നിട്ടും കമ്പ നി മാനേജ്മെന്റൊ സംസ്ഥാന സർക്കാരൊ അനങ്ങുന്നില്ല.
ഈ സ്ഥാപനത്തിൽ അംഗീകാരം ഉള്ളത് മൂന്ന് യൂണിയനുകളാണ്.സിഐടിയു, ആർ.ചന്ദ്രശേഖരൻ നേതൃത്വം നൽകുന്ന ഐഎൻടിയുസി, ഉമ്മൻ ചാണ്ടിയുടെ നേതൃത്വം അംഗീകരിക്കുന്ന അസ്സോസിയേഷൻ എന്നിവയാണ് അത്.ഈ യൂണിയനുകളുടെ ഇപ്പോഴത്തെ അവസ്ഥ ദയനീയമാണ്. സ്ഥാപനം നേരിടുന്ന പ്രശനങ്ങളോ,തൊഴിൽ പ്രശനങ്ങളൊ കമ്പ നിയുടെ എംഡി യുടെ മുന്പിൽ അവതരിപ്പിക്കാൻ പോലും കഴിയുന്നില്ല. മൂന്ന് ഷിഫ്റ്റ് പ്രവർത്തിക്കുന്ന കമ്പനിലയിൽ മതിയായ ജീവനകാരില്ല.
ഉള്ളതൊഴിലാളികൾ മൂന്നുംനാലും ഷിഫ്റ്റ് തുടർച്ചയായി പ്രതിഫലമില്ലാതെ ജോലി ചെയ്യേണ്ടിവരുന്നു. ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷമായിട്ടും സ്ഥിരനിയമനം നൽകിയിട്ടില്ല. ഗൗരവതരമായ കാര്യങ്ങൾ കേവലം സ്പെഷ്യൽ ഓഫീസറോട് പറയുക ,സർക്കാരുമായി ചർച്ച ചെയ്ത് വവിരംഅറിയിക്കാമെന്ന അദ്ദേഹത്തിന്റെ മറുപടി വാട്ട്സ്ആപ് ഗ്രൂപ്പിൽ പ്രചരണം നടത്തുക ഇതാണ് ഇപ്പോഴത്തെ യൂണിയൻ പ്രവർത്തനം.
കഴിഞ്ഞ ഏപ്രിൽ മാസം തൊഴിലാളി കളെ സ്ഥിരപ്പെടാത്ത മെന്ന് മന്ത്രി പ്രഖ്യാപിച്ചു. എന്നാൽ സ്പെഷ്യൽ ഓഫീസർ യൂണിയൻ നേതാക്കളോട് പറഞ്ഞത് സർക്കാർ പഠനം പൂർത്തിയായി ട്ടില്ല.പുതുതായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പേഷ്സണൽ മാനേജ്മെന്റ്, കേരള പ്രോഡക്റ്റിവിറ്റി കൗൺസിൽ എന്നീ ഏജൻസികളെ വീണ്ടും പഠിക്കാൻ ചുമതലപ്പെടുത്തിയ ഇരിക്കുകയാണ്. മൂന്ന് മാസത്തിനകം അവർ റിപ്പോർട്ട് നൽകും. ജീവനകാരുടെ എണ്ണം വർദ്ധിപ്പിക്കൂന്ന കാര്യവും സ്ഥിരപ്പെടാത്തതി നുഉള്ള കാര്യവും അതിനുശേഷമെ പരിഗണിക്കു.
മൂവറ്റുപുഴയാറ്റിലും സമീപ കൃഷിയിടങ്ങളിലും നടത്തിയ അനിയന്ത്രിത മലിനീകരണ മാണ് എച്ച്എൻഎൽ ഉൽപാദനം നിർത്തിവെക്കാൻ സാഹചര്യം സ്രഷ്ടിച്ചതെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നു വല്ലോ.ഇപ്പോൾ അതിലും ഗുരുതരമായ മലിനീകരണമാണ് കെപിപിഎൽ നടത്തുന്ന ത്. കാർബൺ അടക്കമുള്ള രാസമാലിന്യംകലർന്ന വെള്ളം ഒരു ശുദ്ധീകരണ പ്രവർത്തനവും നടത്താതെ തുറസായ സ്ഥലങ്ങളിലേക്ക് ഒഴുക്കുകയാണ്. പൊടിപടലം ഗുരുതരമായ ആരോഗ്യ പ്രശനങ്ങൾ സ്രഷ്ടിക്കുന്നു.
വെള്ളൂർ,മുളക്കുളം പഞ്ചായത്തിലെ പകുതിയോളം പ്രദേശങ്ങൾ മനുഷ്യവാസയോഗ്യമല്ലാതാകുകയാണ്.വെള്ളൂർ എന്ന ഗ്രാമത്തിലെ ജലസ്രോതസ്സുകൾ പൂർണ്ണമായും മലിനപ്പെട്ടുകഴിഞ്ഞു.മുവാറ്റുപുഴയാറ്റിലെ വെള്ളമാണ് വെള്ളൂർ, തലയോലപ്പറമ്പ്, ചെമ്പ്, മറവൻതുരുത്ത്,ഉദയനാപുരം, വൈക്കം മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ ജനങ്ങൾ കുളിക്കാനും മറ്റും ഉപയോഗിച്ചിരുന്നത്.കൃഷി ആവശ്യത്തിനും ഈ പുഴയേയാണ് ആശ്രയിച്ചിരുന്നത്. ഇന്ന് കറുത്ത നിറത്തിലല ലോഴുകുന്ന നദിയിൽ ഇറങ്ങാനൊ,ജലം കൃഷിയിടങ്ങളിൽ ഉപയോഗിക്കാനൊ കഴിയാത്ത സ്ഥിതിയായി.
എച്ച്എൻഎൽ തകർക്കപ്പെട്ടത് മാനേജ്മെന്റുംഅംഗീകൃത യൂണിയനുകളും ചേർന്ന് നടത്തി അഴിമതി യിലൂടെയാണ്.ഓട്ടോ റിക്ഷയിൽ 10 ടൺ ഈറ്റ കൊണ്ടുവന്നുവെന്നുവരെ രേഖ യുണ്ടാക്കിയ ചരിത്രമുണ്ടിവിടെ.
ഉപയോഗയോഗ്യമല്ലന്ന് ലാബുറിപ്പോർട്ട്കിട്ടിയ കൽക്കരി ഇറക്കുമതിചെയ്തു.സംസ്ഥാന സർക്കാർ സബ്സിഡി നിരക്കിൽ നൽകുന്ന അക്വേഷ്യ,യൂക്കാലിപ്റ്റ്സ് തുടങ്ങിയവ മറിച്ച് വിൽപ്പന ഇതെല്ലാമാണ് എച്ച്എൻഎലിൽ അരങ്ങേറിയിരുന്നു. ഇപ്പോഴും ഇതിലും വലിയ കൊള്ളയാണ് നടക്കുന്നത്. നേരത്തെ ഇതിനൊക്കെ പരിശോധിക്കാൻ സംവിധാനം ഉണ്ടായിരുന്നു വെങ്കിൽ ഇപ്പോൾ അതുമില്ല. ഇവിടെ കൊണ്ടുടുവരുന്ന രാസപദാർഥങ്ങളുടെ ഗുണനിലവാരം പരിശോധിക്കാൻ ഉണ്ടായിരുന്ന ലാമ്പ് പ്രവർത്തിക്കുന്നില്ല.സാധനങ്ങളുടെ തൂക്കം രേഖപ്പെടുത്താൻ വെയ്റ്റ് ബ്രിഡ്ജിൽ ആളില്ല.ഓരൊസാധനങ്ങളും എത്ര കോ ണ്ടുവന്നു എത്ര ഉപയോഗിച്ചുവെന്ന കണക്കില്ല. ഫെറിക്ക്ക്ലോറൈഡെന്ന് പറഞ്ഞ് വന്ന ടാങ്കർ ലോറിയിൽ കൊണ്ടുവന്നത് പകുതിയും വെള്ളമായിരുന്നുവെന്ന് തൊഴിലാളികൾ തന്നെ അടക്കംപറയുന്നു. തട്ടിപ്പു കാരാണെന്ന് മാനേജ്മെന്റിന് ബോധ്യപ്പെട്ട കരാറുകാർ രാഷ്ട്രീയ സമ്മർദ്ദത്തെ തുടർന്ന് ഇപ്പോഴും തുടരുകയാണ്.
കേന്ദ്ര സർക്കാറിനെ കൊച്ചാക്കി വീമ്പു പറയാൻ ഉയർത്തി കാണിച്ചിരുന്ന കെപിപിഎൽ ഇപ്പോൾ സംസ്ഥാന സർക്കാറിന് പൊതിയാതേങ്ങയായിമാറിയിരിക്കുകയാണ്.
----------
പി.ജി ബിജുകുമാർ
ബിജെപി കോട്ടയം ജില്ലാ ജനറൽസെക്രട്ടറി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.