കൊട്ടാരക്കരയില്‍ കൊല്ലപ്പെട്ട യുവ ഡോക്ടര്‍ വന്ദനയുടെ ചിത്രം പ്രൊഫൈല്‍ പിക്ചറാക്കി മന്ത്രി വീണാ ജോര്‍ജ്

കൊല്ലം: കൊട്ടാരക്കരയില്‍ കൊല്ലപ്പെട്ട യുവ ഡോക്ടര്‍ വന്ദനയുടെ ചിത്രം പ്രൊഫൈല്‍ പിക്ചറാക്കി മന്ത്രി വീണാ ജോര്‍ജ് . ഡോ. വന്ദനയ്ക്ക് പരിചയസമ്പത്തുണ്ടായിരുന്നില്ലെന്ന പ്രസ്താവനയ്ക്ക് പിന്നാലെ വീണാ ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു .

കൊലപാതകത്തിനെതിരെ പ്രതിഷേധിച്ച് ഡോക്ടര്‍മാരും , യുവമോര്‍ച്ച അടക്കമുള്ള സംഘടനകളും വീണയ്ക്കെതിരെ രംഗത്തെത്തിയിരുന്നു . അതിനു ശേഷമാണ് വന്ദനയുടെ ചിത്രം മന്ത്രി പ്രൊഫൈല്‍ പിക്ചറാക്കിയത്.

എന്നാല്‍ ഇത്തരം ന്യായീകരണങ്ങള്‍ കൊണ്ടൊന്നും വീണ ജോര്‍ജ് പറഞ്ഞ പ്രസ്താവന തള്ളിക്കളയാന്‍ ആകില്ലെന്നാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം . ‘ ഡോക്ടര്‍ എന്നാല്‍ സ്വന്തം ജീവന്‍ ജീവന്‍ കളയാന്‍ അല്ല അവര് കഷ്ടപെട്ട് പഠിച്ചു വരുന്നത് ജീവന്‍ രക്ഷിക്കാന്‍ ആണ്.

അതു ഞാനും നിങ്ങളും ഉള്‍പ്പെടുന്ന ഈ സമൂഹത്തിന്റെ കുറച്ചു എങ്കിലും ബോധം ഉണ്ടെങ്കില്‍ നിങ്ങള്‍ ഈ പറഞ്ഞ പ്രസ്താവന പിന്‍വലിക്കണം ‘ എന്നാണ് ചിലര്‍ ആവശ്യപ്പെടുന്നത് .നിങ്ങള്‍ക്ക് എത്ര എക്‌സ്പീരിയന്‍സ് ഉണ്ടായിട്ടാണ് മന്ത്രി ആയത്?? പോട്ടെ രാഷ്ട്രീയമായി എന്ത് അര്‍ഹത ഉണ്ട് ആ സ്ഥാനത്തിരിക്കാന്‍ , ആ ഡോക്ടര്‍ വെളുപ്പിനെ മരിച്ചത് ആണ്.

ആരെ കാണിക്കാന്‍ ഈ പ്രഹസനം ,സമാധാന ജീവിതം നയിക്കാന്‍ ജനങ്ങള്‍ കരാട്ടെയും കളരിയും പഠിക്കണം എന്ന് പറയേണ്ട അവസ്ഥയിലായി നമ്മുടെ കേരളം എന്നിങ്ങനെ വീണ ജോര്‍ജിനെതിരെ ശക്തമായ ഭാഷയിലാണ് ജനങ്ങളുടെ പ്രതികരണം .

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ് www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037    പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comwww.dailymalayaly.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ് www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037    പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comwww.dailymalayaly.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !