ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ജി സന്ദീപിന്റെ മാനസികനില വിലയിരുത്താൻ തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെ പ്രത്യേക സെല്ലിൽ പ്രവേശിപ്പിച്ചു.

കൊല്ലം : കൊട്ടാരക്കര താലൂക്കാശുപത്രിയിലെ ഹൗസ് സർജൻ ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ജി സന്ദീപിന്റെ മാനസികനില വിലയിരുത്താൻ തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെ പ്രത്യേക സെല്ലിൽ പ്രവേശിപ്പിച്ചു.

14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡി ചൊവ്വാഴ്‌ച അവസാനിച്ചതിനെത്തുടർന്ന്‌ പ്രതിയെ സെൻട്രൽ ജയിലിൽനിന്ന്‌ ഓൺലൈനായി കോടതി മുമ്പാകെ ഹാജരാക്കി. പ്രതിയുടെ ജുഡീഷ്യൽ കസ്റ്റഡി ജൂൺ അഞ്ചുവരെ നീട്ടി.

മനോരോ​ഗ നിർണയത്തിനായി സന്ദീപിന്‌ വിശദപരിശോധന ആവശ്യമാണെന്ന മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട്‌ പരിശോധിച്ചശേഷമാണ്‌ ആശുപത്രിയിൽ അഡ്‌മിറ്റ്‌ ചെയ്യാൻ കൊട്ടാരക്കര ജുഡീഷ്യൽ ഒന്നാംക്ലാസ്‌ മജിസ്‌ട്രേട്ട് എസ്‌ എൻ രാജേഷ്‌ ഉത്തരവിട്ടത്‌.

തുടർന്നാണ്‌ ക്രൈംബ്രാഞ്ച്‌ ഡിവൈഎസ്‌പി എം എം ജോസിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !