അവാർഡ് വാങ്ങി വരുന്ന യാത്ര അന്ത്യയാത്രയായി

കണ്ടല്ലൂർ : കൊല്ലം കടവൂർ പാലത്തിനു സമീപമുണ്ടായ വാഹനാപകടത്തിൽ കണ്ടല്ലൂർ നിവാസികളായ ഹോമിയോ ഡോക്ടറും കാർ ഡ്രൈവറും മരിച്ചു.

കണ്ടല്ലൂർ പുതിയവിള പട്ടോളിൽ ഡോ. മിനി ഉണ്ണികൃഷ്ണനും കണ്ടല്ലൂർ വടക്ക് ലക്ഷ്മിനിലയം ചാങ്ങയിൽ സുനിലുമാണ് മരിച്ചത്. ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹൊമിയോപ്പത്സ് കേരളയുടെ ആഡിയോ - മീഡിയാ അവാർഡ്, നെയ്യാറ്റിന്‍കരയിൽ നടന്ന ചടങ്ങിൽ ഡോ. മിനി ഉണ്ണികൃഷ്ണൻ ഏറ്റുവാങ്ങിയ ശേഷം മടങ്ങവേയാണ് ദുരന്തം.

ഇവർ സഞ്ചരിച്ചിരുന്ന  കാർ കൊല്ലം കടവൂർ പാലത്തിന്  സമീപം അപകടത്തിൽപെടുകയായിരുന്നു. നിയന്ത്രണം വിട്ടു വന്ന മറ്റൊരു കാർ ഒന്നുരണ്ട് വാഹനങ്ങളെ തട്ടിയതിനു ശേഷം ഡോക്ടർ സഞ്ചരിച്ചിരുന്ന കാറിൽ ഇടിക്കുകയായിരുന്നു.  ഇവരൊടൊപ്പമുണ്ടായിരുന്ന മിനിയുടെ മരുമകൾ രേഷ്മയ്ക്കും ചെറുമകൾ സാൻസ്കൃതിയ്ക്കും പരിക്കേറ്റു.

പ്രഗത്ഭ ഹോമിയോ ഡോക്ടറും പ്രഭാഷകയും എഴുത്തുകാരിയുമായ മിനി ഉണ്ണികൃഷ്ണൻ  പുതിയവിള പട്ടോളിൽ പരേതനായ ഉണ്ണിക്കൃഷ്ണപിള്ളയുടെ ഭാര്യയാണ്. മക്കൾ മീര, മുകുന്ദ്. മരുമക്കൾ: രഞ്ജിത്ത്, രേഷ്മ. ചെറുമകൾ : സാൻസ്കൃതി. സുനിലിന്റെ ഭാര്യ വിനു സുനിൽ. മക്കൾ : :ലക്ഷ്മി, അച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !