കണ്ണൂർ :കൊട്ടിയൂര്‍ ശിവക്ഷേത്രേ ത്തിലെ വൈശാഖ മഹോത്സവം ജൂണ്‍ ഒന്നിന് നെയ്യാട്ടത്തോടെ ആരംഭിച്ച് ജൂണ്‍ 28 ന് തൃക്കലശാട്ടത്തോടെ സമാപിക്കും.
വൈശാഖ മഹോത്സവത്തിനോടു ബന്ധിച്ച് ദേവസ്വം വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് ക്ഷേത്രം ഭാരവാഹികള്‍ കണ്ണൂര്‍ പ്രസ് ക്ളബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
അക്കരെ കൊട്ടിയൂരില്‍ മെയ് 27 ന് നീരെഴുന്നെള്ളത്തോടെ ഉത്സവ ചടങ്ങുകള്‍ ആരംഭിക്കും അക്കര കൊട്ടിയൂര്‍ കയ്യാലകളുടെ കെട്ടിപ്പു ത പ്രവൃത്തി തൊണ്ണൂറ് ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. അക്കരെ കൊട്ടിയൂരിലേക്ക് ശുദ്ധജലം എത്തിക്കുന്ന പ്രവൃത്തിയും നടന്നു വരികയാണ്.
ഈ വര്‍ഷത്തെ വൈശാഖ മഹോത്സവം ഹരിത പ്രൊട്ടോകോള്‍ പാലിച്ചു കൊണ്ടു പൂര്‍ണമായും പ്ളാസ്റ്റിക്ക് മുക്ത ഉത്സവമായിട്ടാണ് നടത്തുന്നത്. ഇതിനായി ദേവസ്വം, കൊട്ടിയൂര്‍ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ, ഹരിത കര്‍മ്മസേന എന്നിവരുമായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുന്നതിനായി തീരുമാനിച്ചിട്ടുണ്ട്. ക്യാരി ബാഗുകള്‍ ക്ഷേത്ര പരിസരത്ത് പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്.
ഉത്സവ നഗരി ലഹരിമുക്തമാക്കുന്നതിനായി എക്സൈസ് വകുപ്പ് എല്ലാ സജ്ജീകരണങ്ങളും നടത്തുന്നുണ്ട്. ഉത്സവനഗരിയില്‍ പൊലീസ് എക്സൈസ്, ഫയര്‍ഫോഴ്സ്, ഹെല്‍ത്ത്, കെ.എസ്.ഇ.ബി, കെ.എസ്.ആര്.ടി.സി വകുപ്പുകളുടെ ഇരുപത്തിനാല് മണിക്കൂറുമുള്ള സേവനമുണ്ടാകാം. കൂടാതെ വിവിധ ഏജൻസികളുട സൗജന്യ മെഡിക്കല്‍ സംവിധാനം ഇക്കരെ ക്ഷേത്രത്തിലും അക്കരെ ക്ഷേത്രത്തിലും ഒരുക്കും.
ഭക്തജനങ്ങള്‍ വരുന്ന വാഹനം പാര്‍ക്ക് ചെയ്യുന്നതിനായി ഈ വര്‍ഷം വിപുലമായ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇക്കരെ കൊട്ടിയൂരില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് നിലവിലെ പാര്‍ക്കിങ് ഗ്രൗണ്ട് നിരപ്പാക്കി ആയിരത്തോളം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യം സജ്ജീകരിച്ചിട്ടുണ്ട്.
തീര്‍ത്ഥാടകര്‍ക്കായി ശുദ്ധജല വിതരണം, സുരക്ഷയ്ക്കായി സെക്യൂരിറ്റി വിമുക്തഭടൻമാരുടെ സുരക്ഷ . സ്ത്രീകള്‍ക്കും പുരുഷൻമാര്ക്കും ശൗചാലയം , പ്രസാദ സദ്യ എന്നിവയും ഒരുക്കിയിട്ടുണ്ട്.
ഉത്സവ നഗരിയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഇൻഷൂര്‍ ചെയ്തു പരിരക്ഷയും ഉറപ്പു വരുത്തിയിട്ടുണ്ട്. ഹൈക്കോടതി വിധിപ്രകാരം മൊബൈല്‍ ഫോണില്‍ ഓണ്‍ലൈൻ ചിത്രീകരണം , സോഷ്യല്‍ മീഡിയ പ്രചാരണം എന്നിവ പൊലിസ് നിരോധിച്ചിട്ടുണ്ട് ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ ദേവസ്വം ട്രസ്റ്റി ചെയര്‍മാര്‍ കെ.സി സുബ്രഹ്മത്താ നായര്‍ , ട്രസ്റ്റിമാരായ രവീന്ദ്രൻ പൊയിലൂര്‍, എൻ. പ്രശാന്ത്, ദേവസ്വം എക്സിക്യുട്ടിവ് ഓഫിസര്‍ കെ.നാരായണൻ എന്നിവര്‍ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.