അരിക്കൊമ്പനെ തുരത്താന്‍ തമിഴ്‌നാട് വനംവകുപ്പ് ദൗത്യം ആരംഭിച്ചു. പുലര്‍ച്ചെ തന്നെ വനം വകുപ്പിന്റെ ‘മിഷന്‍ അരിക്കൊമ്പന്‍’ ആരംഭിച്ചു.

കമ്പം: കമ്പം ടൗണിലിറങ്ങി പരിഭ്രാന്തി പരത്തുന്ന അരിക്കൊമ്പനെ തുരത്താന്‍ തമിഴ്‌നാട് വനംവകുപ്പ് ദൗത്യം ആരംഭിച്ചു. പുലര്‍ച്ചെ തന്നെ വനം വകുപ്പിന്റെ ‘മിഷന്‍ അരിക്കൊമ്പന്‍’ ആരംഭിച്ചു.

അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടി മേഘമലയിലേക്ക് തുറന്നു വിടാനാണ് നീക്കം. അതേസമയം കാട്ടാനയുടെ ഭീഷണി തുടരുന്ന പശ്ചാത്തലത്തില്‍ കമ്പത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.മേഘമല സി.സി.എഫിനാണ് ദൗത്യ ചുമതല. ഡോ. കലൈവാണന്‍, ഡോ. പ്രകാശ് എന്നിവരാണ് നേതൃത്വം നല്‍കുക.

മയക്കുവെടി വെച്ച ശേഷം കൊമ്പനെ മേഘമല വനത്തിലെ വരശ്‌നാട് മലയിലേക്ക് മാറ്റാനാണ് പദ്ധതി. ദൗത്യത്തിനായുള്ള കുങ്കിയാനങ്ങള്‍ ഇന്നലെ രാത്രിയോടെയെത്തി. ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ വന്‍ സുരക്ഷാ സന്നാഹമാണ് കമ്പത്ത് ഒരുക്കിയിരിക്കുന്നത്. തേനി ജില്ലാ പൊലീസ് സൂപ്രണ്ട് സ്ഥലത്ത് ക്യാമ്പ് ചെയ്ത് സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്.

ഇന്നലെ രാവിലെയോടെയാണ് അരിക്കൊമ്പന്‍ കമ്പം ടൗണിലിറങ്ങി ഭീതി പരത്തിയത്. ഓട്ടോറിക്ഷ തകര്‍ത്തിരുന്നു. തുടര്‍ന്നാണ് ആനയെ മയക്കുവെടിവെക്കാന്‍ തമിഴ്‌നാട് വനംവകുപ്പ് ഉത്തരവിട്ടത്.

അരിക്കൊമ്പന്‍ ഇനിയും ജനവാസ മേഖലയില്‍ ഇറങ്ങി നാശം വിതക്കുമെന്ന് കണ്ടാണ് തമിഴ്‌നാട് വനംവകുപ്പിന്റെ നീക്കം. അരിക്കൊമ്പന്‍ പ്രശ്‌നക്കാരനാണെന്ന് തമിഴ്‌നാട് വനംവകുപ്പും വിലയിരുത്തി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !