ഇടുക്കി :തൊടുപുഴയിൽ കൗമാരക്കാരിയെ തട്ടിക്കൊണ്ടു പോയി വനത്തിനുള്ളിലെത്തിച്ച് 19 കാരൻ പീഡിപ്പിച്ചത് ഒരാഴ്ചയിലേറെ.ഒടുവില്‍ അവശയായ പെണ്‍കുട്ടിയെ രക്ഷിച്ചത് പോലീസ്. തൊടുപുഴ കരിമണ്ണൂരിലാണ് സംഭവം.
കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് പത്താംക്ലാസുകാരിയായ പെണ്‍കുട്ടിയെ കാണാതായത്.തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും തെരച്ചില്‍ നടത്തുകയും കാണാതായതോടെ കരിമണ്ണൂര്‍ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
സംഭവത്തില്‍ തൊമ്മൻകുത്ത് പുത്തൻപുരയ്ക്കല്‍ യദുകൃഷ്ണനെ കരിമണ്ണൂര്‍ സി.ഐ കെ.ജെ. ജോബിയുടെ നേതൃത്വത്തില്‍ പോലീസ് അറസ്റ്റ് ചെയ്തതു.തൊമ്മൻകുത്ത് തേക്ക് പ്ലാന്റേഷനിലാണ് യദുകൃഷ്ണൻ പെണ്‍കുട്ടിയെ എത്തിച്ച് പീഡനത്തിന് വിധേയമാക്കിയത്.
ഇവര്‍ തമ്മില്‍ അടുപ്പത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെ കാട്ടിനുള്ളിലിരുത്തിയ ശേഷം തൊമ്മൻകുത്ത് ടൗണിലെത്തി ഭക്ഷണം വാങ്ങുന്നതിനിടയിലാണ് ഇയാള്‍ അറസ്റ്റിലാകുന്നത്.
ഒരാഴ്ചയിലേറെയാണ് പെണ്‍കുട്ടി യദുവിനൊപ്പം കാട്ടില്‍ കഴിഞ്ഞത്.പോലീസ് എത്തുമ്പോള്‍ അവശനിലയിലായിരുന്നു പെണ്‍കുട്ടി.
യദുകൃഷ്ണനെതിരെ പോക്സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.