തൊടുപുഴ : ഇന്നലെ പുഴയിൽ ഒഴുക്കിൽപെട്ട് കാണാതായ ഡോക്ടറുടെ മൃതദേഹം കണ്ടെത്തി. തൊടുപുഴ മുതലക്കോടം ഹോളിഫാമിലി ആശുപത്രിയിലെ ഹൃദ്രോഗ ചികിത്സാ വിഭാഗം സീനിയർ ഡോക്ടർ ഉല്ലാസ് ആർ. മുല്ലമല (42) ആണ് മരിച്ചത്. മാമലശേരി പയ്യാറ്റിൽ കടവിൽ കുളിക്കാനിറങ്ങിയതായിരുന്നു.
സഹപ്രവർത്തകർക്കൊപ്പം മാമലശേരിയിലെ സുഹൃത്തിന്റെ വസതിയിൽ എത്തിയതായിരുന്നു ഡോ.ഉല്ലാസ്. വൈകിട്ട് 6 മണിയോടെ പുഴയോരത്ത് എത്തി. മണൽപ്പരപ്പിൽ ഇറങ്ങിയശേഷം കുളിക്കുന്നതിനുള്ള തയാറെടുപ്പിനിടെ ഒഴുക്കിൽ പെടുകയായിരുന്നു.
ഒപ്പമുണ്ടായിരുന്നവർ കൈ നീട്ടിയെങ്കിലും ഡോക്ടർ മുങ്ങിപ്പോയി. പിന്നാലെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ഇന്ന് രാവിലെ അഗ്നിരക്ഷാ സേനയുടെ സ്കൂബ ടീം നടത്തിയ തിരച്ചിലിൽ ഡോക്ടറുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.