തൊടുപുഴ: ബസ് ജീവനക്കാർക്കും മറ്റും രഹസ്യ മായി നിരോധിത പുകയില ഉൽപന്നങ്ങൾ എത്തി ച്ചുനൽകിയിരുന്ന സുവിശേഷ പ്രസംഗകൻ അറസ്റ്റിൽ.
കോലാനി പാറക്കടവ് ഭാഗത്ത് താമസിക്കു ന്ന പുത്തൻ മണ്ണത്ത് വീട്ടിൽ പൗലോസ് പൈലി യാണ് (68) അറസ്റ്റിലായത്. ഞായറാഴ്ച രാവിലെ ഏഴിന് തൊടുപുഴ പ്രൈവറ്റ് സ്റ്റാൻഡിൽ ബസ് ജീ വനക്കാർക്ക് നിരോധിത ഉൽപന്നങ്ങൾ വിൽക്കവെ തൊടുപുഴ ഡിവൈ.എസ്.പി എം.ആർ. മധു ബാബുവിന്റെ നേതൃത്വത്തിലാണ് ഇയാളെ പിടി കൂടിയത്.
പ്രതിയുടെ ദേഹപരിശോധനയിൽ 97 പാക്കറ്റും വീട്ടിൽനിന്ന് 376 പാക്കറ്റും നിരോധിത പുകയില ഉൽപന്നങ്ങൾ കണ്ടെടുത്തു.പിടിയിലാകുമ്പോൾ 97 ഹാൻസ് പാക്കറ്റുകൾ ബനിയനുള്ളിലും പാന്റിന്റെ നാല് പോക്കറ്റിലും അടിവസ്ത്രത്തിലും പൊതികളാക്കി സൂക്ഷിച്ചിരുന്നു.
അയൽ സംസ്ഥാനങ്ങളിൽ 30 രൂപക്ക് കിട്ടുന്ന ഒരു പാക്കറ്റ് 50 രൂപക്കാണ് വിറ്റിരുന്നത്. മഫ്തിയിൽ എത്തിയ പൊലീസ് സംഘത്തെ തിരിച്ചറിയാതെ വിൽപ്പന തുടർന്നതാണ് പ്രതി പിടിയിലാകാൻ കാരണം.
തുടർന്ന് പ്രതിയുമായി പാറക്കടവിലെ വീട്ടിലെ ത്തിയ പൊലീസ് സംഘം നടത്തിയ പരിശോധന യിൽ ഇരുപതിനായിരത്തോളം രൂപ വിലവരുന്ന ഹാൻസ് പാക്കറ്റുകൾ കണ്ടെത്തി. ഇവ ചാക്കിലാക്കി കിടപ്പുമുറിയിൽ സൂക്ഷിച്ചിരിക്കുകയായിരു
സുവിശേഷ പ്രസംഗകനായി നാട്ടിൽ അറിയപ്പെടുന്ന പ്രതി ദിവസവും ഉച്ചവരെ ബസ് സ്റ്റാൻഡിൽ ഹാൻസ് വിൽപനയും ഉച്ചക്കുശേഷം സുവിശേഷ പ്രസംഗത്തിലും ഏർപ്പെട്ടുവരുകയായിരുന്നു. സീനിയർ സിവിൽ പൊലീസ് ഓഫിസർ കെ. എസ്. അരുൺകുമാറും സിവിൽ പൊലീസ് ഓഫി സർ പി.എസ്. സുമേഷും പൊലീസ് സംഘത്തി ലുണ്ടായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.