കുമിളി:ഇടുക്കിയിലെ അക്രമകാരിയായ അരിക്കൊമ്പൻ മേഘമലയിൽ തുടരുന്നു. പെരിയാർ കടുവ സങ്കേതത്തിൽ തുറന്നുവിട്ടതിനു ശേഷം ഏറെ ദൂരം സഞ്ചരിച്ചാണ് അരിക്കൊമ്പൻ മേഘമലയിൽ എത്തിയിരിക്കുന്നത്.
ഇതോടെ, തമിഴ്നാട് ട്രാൻസ്പോർട്ട് ബസിനു നേരെയാണ് അരിക്കൊമ്പൻ പാഞ്ഞടുത്തത്. മേഘമലയിൽ നിന്ന് ചിന്നമന്നൂരിലേക്ക് പോയ ബസ് നേരെയാണ് തടസം സൃഷ്ടിക്കുന്ന രീതിയിൽ അരിക്കൊമ്പൻ എത്തിയത്. എന്നാൽ, ബസിലെ ലൈറ്റ് മിന്നിച്ചും ഹോൺ അടിച്ചും ശബ്ദമുണ്ടാക്കിയതിനെ തുടർന്ന് അരിക്കൊമ്പൻ വഴിമാറി പോകുകയായിരുന്നു.
റേഡിയോ കോളറിൽ നിന്നുള്ള വിവരങ്ങൾ അനുസരിച്ച്, പെരിയാറിൽ നിന്ന് 8.5 കിലോമീറ്ററും, മേഘമലയിൽ നിന്ന് 5 കിലോമീറ്റർ അകലെയുമാണ് അരിക്കൊമ്പന്റെ സഞ്ചാര പാത. നിലവിൽ, വിനോദസഞ്ചാര കേന്ദ്രമായ മേഘമലയിലേക്ക് പ്രവേശിക്കുന്നതിൽ ജനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. തമിഴ്നാട് വനംവകുപ്പിന്റെ നേതൃത്വത്തിൽ 30 അംഗ സംഘം അരിക്കൊമ്പന്റെ ചലനങ്ങൾ നിരീക്ഷിക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.