ഇടുക്കി :നെടുങ്കണ്ടം മുണ്ടിയെരുമയിലാണ് സംഭവം. 5 വയസുകാരിയുടെ ദേഹത്ത് 10 മുറിവുകളും ചതവുകളും 7 വയസുകാരിയുടെ ശരീരത്തിൽ കണ്ടെത്തിയത് 14 ചതവുകളും മുറിവുകളും.
പരാതിയെ തുടർന്ന് കുട്ടികളുടെ രക്ഷിതാവിനെയും ബന്ധുവിനെയും നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിൽ എടുത്തു.
കഴിഞ്ഞ ദിവസങ്ങളിൽ രാത്രി 11.30 മുതൽ പുലർച്ചെ 1.30 വരെ കുട്ടികളുടെ ഉറക്കെയുള്ള നിലവിളിയും മുതിർന്നവരുടെ അട്ടഹാസവും കേട്ട പ്രദേശവാസികൾ ആശാവർക്കറെ വിവരം അറിയിച്ചു.
ആശാ വർക്കർ കുട്ടികൾ താമസിക്കുന്ന വീട്ടിലെത്തി വിവരങ്ങൾ ശേഖരിക്കാൻ എത്തി. അപ്പോഴാണ് 5 വയസുകാരിയുടെ മുഖത്ത് പൊള്ളലേറ്റ പാടും 7 വയസുകാരിക്ക് നടക്കാനുള്ള ബുദ്ധിമുട്ടും ശ്രദ്ധിച്ചത്. തുടർന്ന് ആശാ പ്രവർത്തക പട്ടം കോളനി മെഡിക്കൽ ഓഫിസർ ഡോ. വി.കെ.പ്രശാന്തിനെ വിവരം അറിയിച്ചു.
വി.കെ.പ്രശാന്തും ആരോഗ്യ പ്രവർത്തകരും ചേർന്ന് കുട്ടികളുടെ വീട്ടിലെത്തി നടത്തിയ പരിശോധനയിൽ 2 കുട്ടികൾക്കും ദേഹമാസകലം മുറിവേറ്റത് കണ്ടെത്തി. പട്ടം കോളനി മെഡിക്കൽ ഓഫിസർ നെടുങ്കണ്ടം പൊലിസിനെ വിവരം അറിയിച്ചതോടെ നെടുങ്കണ്ടം എസ്ഐ ടി.എസ്.ജയകൃഷ്ണനും സംഘവും സ്ഥലത്തെത്തി കുട്ടികളുടെ ബന്ധുവിനെയും രക്ഷിതാവിനെയും കസ്റ്റഡിയിലെടുത്തു.
കുട്ടികളെ ശിശു സംരക്ഷണ സമിതിക്ക് കൈമാറാനുള്ള നടപടി രാത്രി തന്നെ പൊലീസ് പൂർത്തിയാക്കി. കുട്ടികളുടെ മാതാവിന് ബുദ്ധിമാന്ദ്യമുണ്ട്. രക്ഷിതാവ് പെയിൻ്റിങ് ജോലിക്കു പോകും. ബന്ധുവിൻ്റെ ഒപ്പം വാടകയ്ക്കാണ് ഇവർ താമസിക്കുന്നത്. സംഭവത്തിൽ ആരോഗ്യവകുപ്പ് നൽകിയ റിപോർട്ടിൻ്റെ അടിസ്ഥാനത്തിൽ നെടുങ്കണ്ടം പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തു.
സംഭവത്തെക്കുറിച്ച് ആരോഗ്യവകുപ്പിനും പൊലീസിനും കുട്ടികൾ നൽകിയ വിവരം ഇങ്ങനെ. ജോലി കഴിഞ്ഞാണ് രക്ഷിതാവ് രാത്രി വരുന്നത്. ഒപ്പം ബന്ധുവും കാണും. മദ്യലഹരിയിൽ രക്ഷിതാവ് ഉറങ്ങും. ബന്ധു കുട്ടികളെ സമീപത്തെ മുറിയിൽ കയറ്റി കതകടക്കും.
കസേരയിൽ കയറ്റി നിർത്തി വിവസ്ത്രത്രരാക്കും. 1, 2..... 10 വരെ ചെല്ലാൻ പറയും. ചെല്ലാതെ വന്നാൽ അടിക്കും കാപ്പികമ്പിനും പൈപ്പിനും കയറിനുമാണ് അടിക്കുന്നത്. അടിക്കുന്നതിനിടെ ബന്ധു അട്ടഹസിക്കും. ചിലപ്പോൾ കസേരയുടെ പുറത്ത് കൈ വച്ച് അതിന് മുകളിൽ അടിക്കും. രാത്രിയിൽ ഉപ്പ് നിലത്ത് വിതറി അതിൽ നിർത്തും അങ്ങനെയാണ് മുട്ടിൽ മുറിവുണ്ടായത്.
7 വയസുകാരിയുടെ പുറത്തും കാലിനും അടിയേറ്റ പാടുകളുണ്ട്. 7 വയസുകാരിക്ക് അടിയേറ്റ് നീര് വന്നിരിക്കുന്നത് കാരണം ഇരിക്കാനാവാത്ത സ്ഥിതിയാണ്. 14 ദിവസത്തിനിടെയുണ്ടായ മുറിവുകളാണിതെന്നാണ് ആരോഗ്യവകുപ്പിൻ്റെ നിഗമനം.
കുട്ടികൾ സമീപ കാലം വരെ കഴിഞ്ഞിരുന്നത് രക്ഷിതാവിൻ്റെ വീട്ടിലായിരുന്നു. സമീപകാലത്താണ് ബന്ധുവീട്ടിലേക്ക് മാറിയത്. ഇവിടെ വെച്ചാണ് കുട്ടികൾ ക്രൂരതക്കിരയായത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.