കുട്ടികൾക്ക് ക്രൂര മർദനം,നെടുങ്കണ്ടം പൊലീസ് കേസെടുത്തു.

ഇടുക്കി :നെടുങ്കണ്ടം മുണ്ടിയെരുമയിലാണ് സംഭവം. 5 വയസുകാരിയുടെ ദേഹത്ത് 10 മുറിവുകളും ചതവുകളും 7 വയസുകാരിയുടെ ശരീരത്തിൽ കണ്ടെത്തിയത് 14 ചതവുകളും മുറിവുകളും.

പരാതിയെ തുടർന്ന് കുട്ടികളുടെ രക്ഷിതാവിനെയും  ബന്ധുവിനെയും നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിൽ എടുത്തു. 

കഴിഞ്ഞ ദിവസങ്ങളിൽ രാത്രി 11.30 മുതൽ പുലർച്ചെ 1.30 വരെ  കുട്ടികളുടെ ഉറക്കെയുള്ള നിലവിളിയും മുതിർന്നവരുടെ അട്ടഹാസവും കേട്ട പ്രദേശവാസികൾ ആശാവർക്കറെ വിവരം അറിയിച്ചു.

ആശാ വർക്കർ കുട്ടികൾ താമസിക്കുന്ന വീട്ടിലെത്തി വിവരങ്ങൾ ശേഖരിക്കാൻ എത്തി. അപ്പോഴാണ് 5 വയസുകാരിയുടെ മുഖത്ത് പൊള്ളലേറ്റ പാടും 7 വയസുകാരിക്ക് നടക്കാനുള്ള ബുദ്ധിമുട്ടും ശ്രദ്ധിച്ചത്. തുടർന്ന് ആശാ പ്രവർത്തക പട്ടം കോളനി മെഡിക്കൽ ഓഫിസർ ഡോ. വി.കെ.പ്രശാന്തിനെ വിവരം അറിയിച്ചു.

വി.കെ.പ്രശാന്തും ആരോഗ്യ പ്രവർത്തകരും ചേർന്ന് കുട്ടികളുടെ വീട്ടിലെത്തി നടത്തിയ പരിശോധനയിൽ 2 കുട്ടികൾക്കും ദേഹമാസകലം മുറിവേറ്റത് കണ്ടെത്തി. പട്ടം കോളനി മെഡിക്കൽ ഓഫിസർ നെടുങ്കണ്ടം പൊലിസിനെ വിവരം അറിയിച്ചതോടെ നെടുങ്കണ്ടം എസ്ഐ ടി.എസ്.ജയകൃഷ്ണനും സംഘവും സ്ഥലത്തെത്തി കുട്ടികളുടെ ബന്ധുവിനെയും രക്ഷിതാവിനെയും കസ്റ്റഡിയിലെടുത്തു.

കുട്ടികളെ ശിശു സംരക്ഷണ സമിതിക്ക് കൈമാറാനുള്ള നടപടി രാത്രി തന്നെ പൊലീസ് പൂർത്തിയാക്കി. കുട്ടികളുടെ മാതാവിന്  ബുദ്ധിമാന്ദ്യമുണ്ട്. രക്ഷിതാവ് പെയിൻ്റിങ് ജോലിക്കു പോകും. ബന്ധുവിൻ്റെ ഒപ്പം വാടകയ്ക്കാണ് ഇവർ താമസിക്കുന്നത്. സംഭവത്തിൽ ആരോഗ്യവകുപ്പ് നൽകിയ റിപോർട്ടിൻ്റെ അടിസ്ഥാനത്തിൽ നെടുങ്കണ്ടം പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തു.

സംഭവത്തെക്കുറിച്ച്  ആരോഗ്യവകുപ്പിനും പൊലീസിനും കുട്ടികൾ നൽകിയ വിവരം ഇങ്ങനെ. ജോലി കഴിഞ്ഞാണ് രക്ഷിതാവ് രാത്രി വരുന്നത്. ഒപ്പം ബന്ധുവും കാണും. മദ്യലഹരിയിൽ രക്ഷിതാവ് ഉറങ്ങും. ബന്ധു കുട്ടികളെ സമീപത്തെ മുറിയിൽ കയറ്റി കതകടക്കും.

കസേരയിൽ കയറ്റി നിർത്തി വിവസ്ത്രത്രരാക്കും. 1, 2..... 10 വരെ ചെല്ലാൻ പറയും. ചെല്ലാതെ വന്നാൽ അടിക്കും കാപ്പികമ്പിനും പൈപ്പിനും കയറിനുമാണ് അടിക്കുന്നത്. അടിക്കുന്നതിനിടെ ബന്ധു അട്ടഹസിക്കും. ചിലപ്പോൾ കസേരയുടെ പുറത്ത് കൈ വച്ച് അതിന് മുകളിൽ അടിക്കും. രാത്രിയിൽ ഉപ്പ് നിലത്ത് വിതറി അതിൽ നിർത്തും അങ്ങനെയാണ് മുട്ടിൽ മുറിവുണ്ടായത്. 

7 വയസുകാരിയുടെ പുറത്തും കാലിനും അടിയേറ്റ പാടുകളുണ്ട്. 7 വയസുകാരിക്ക് അടിയേറ്റ് നീര് വന്നിരിക്കുന്നത് കാരണം ഇരിക്കാനാവാത്ത സ്ഥിതിയാണ്. 14 ദിവസത്തിനിടെയുണ്ടായ മുറിവുകളാണിതെന്നാണ് ആരോഗ്യവകുപ്പിൻ്റെ നിഗമനം.

കുട്ടികൾ സമീപ കാലം വരെ കഴിഞ്ഞിരുന്നത് രക്ഷിതാവിൻ്റെ വീട്ടിലായിരുന്നു. സമീപകാലത്താണ് ബന്ധുവീട്ടിലേക്ക് മാറിയത്. ഇവിടെ വെച്ചാണ് കുട്ടികൾ ക്രൂരതക്കിരയായത്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !