ഇടുക്കി: ആലപ്പുഴയിൽ നിന്ന് വിനോദ സഞ്ചാരത്തിനെത്തിയ സംഘത്തിലെ യുവാവ് അടിമാലി പതിനാലാം മൈലിന് സമീപം ദേവിയാർ പുഴയിൽ വെള്ളച്ചാട്ടത്തിൽപ്പെട്ടു.
യുവാവിനെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിനിടയിൽ ആബുലൻസ് മറിഞ്ഞു. ആലപ്പുഴയിൽ നിന്നുള്ള 12 അംഗ വിനോദ സഞ്ചാര സംഘമായിരുന്നു അടിമാലി ഇരുമ്പുപാലം പതിനാലാം മൈലിന് സമീപം ദേവിയാർ പുഴയുടെ ഭാഗമായ അമ്മാവൻ കുത്തിലെത്തിയത്.
കുളിക്കുന്നതിനിടയിൽ സംഘത്തിൽപ്പെട്ട ആലപ്പുഴ പുന്നപ്ര അറവാട് സ്വദേശി യദു (19) അപകടത്തിൽപ്പെട്ടു. ഒപ്പമുണ്ടായിരുന്നവരും പ്രദേശവാസികളും ഫയർഫോഴ്സും ചേർന്ന് യുവാവിനെ രക്ഷപ്പെടുത്തി അടിമാലി
താലൂക്കാശുപത്രിയിൽ എത്തിച്ചു. യുവാവുമായി ആശുപത്രിയിലേക്ക് വരുന്നതിനിടയിൽ ആംബുലൻസ് അടിമാലി ഈസ്റ്റേൺ കമ്പനിക്ക് സമീപം റോഡിൽ മറിഞ്ഞു. അപകടത്തിൽ വാഹനത്തിലുണ്ടായിരുന്ന ഫയർഫോഴ്സ് ഉദ്യോഗസ്ഥനും ഡ്രൈവർക്കും പരിക്കേറ്റു. ആശുപത്രിയിൽ എത്തിച്ച ശേഷം യുവാവിനെ വിദഗ്ധ ചികിത്സക്കായി കൊണ്ടുപോയി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.