മലയാളത്തിന്റെ നടന വിസ്മയം മോഹൻ ലാലിന് ഇന്ന് 63-ആം പിറന്നാൾ

മലയാളത്തിന്റെ നടന വിസ്മയം മോഹൻ ലാലിന് ഇന്ന് 63-ആം പിറന്നാൾ. എന്നും പുതുമ നിറയുന്ന കഥാപാത്രങ്ങളുമായി പ്രേക്ഷകമനസിൽ നിറഞ്ഞു നിൽക്കുകയാണ് ലാലേട്ടൻ കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ഇന്ന് അദ്ദേഹം ലാലേട്ടനാണ്.

1960 മേയ് 21ന് പത്തനംതിട്ടയില്‍ വിശ്വനാഥന്‍ നായരുടെയും ശാന്താകുമാരിയുടെയും രണ്ടാമത്തെ മകനായി ജനനം. സ്കൂൾ കാലഘട്ടത്തിൽ അഭിനയത്തോടു തോന്നിയ താൽപര്യം കോളേജ് കാലഘട്ടത്തോടെ കൂടുതൽ ആവേശത്തിലേക്കെത്തി. സുഹൃത്തുക്കളായ പ്രിയദര്‍ശന്‍, സുരേഷ്കുമാര്‍ എന്നിവരുമായി ചേര്‍ന്നു ഭാരത്‌ സിനി ഗ്രൂപ്പ് എന്ന കമ്പനി … എന്ന കമ്പനി സ്ഥാപിച്ച ലാല്‍

1978 ൽ തിരനോട്ടം എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ചു എന്നാൽ ചിത്രം പുറത്തിറങ്ങിയില്ല. പിന്നീട് ഫാസിൽ സംവിധാനം ചെയ്ത മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലൂടെ വില്ലനായി മലയാളി പ്രേക്ഷകരുടെ മനസിലേക്കെത്തി.പിന്നീട് നായകനായും വില്ലനായും നിരവധി ചിത്രങ്ങളിലൂടെ ജനമനസുകൾ കീഴടക്കി സൂപ്പർസ്റ്റാർ പദവിയിലേക്ക് ഉയരുകയായിരുന്നു.

ഇന്ന് മലയാളത്തിന്റെ പ്രിയ നടന് അറുപത്തിമൂന്നാം പിറന്നാള്‍ ആണ് .നാല് പതിറ്റാണ്ടായി നമ്മെ അതിശയിപ്പിക്കുന്ന പ്രിയ നടന് ആശംസകള്‍ അര്‍പ്പിക്കുകയാണ് സിനിമാലോകവും ആരാധകരും അടക്കമുള്ള കേരളസമൂഹം.

മോഹന്‍ലാല്‍ മലയാളത്തിന്റെ അസാമാന്യ പ്രതിഭയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഏതുതരം കഥാപാത്രമായാലും അതില്‍ ലാലിന്റേതായ സംഭാവനയുണ്ടാകും.

ഭാവം കൊണ്ടും രൂപം കൊണ്ടും ശബ്ദംകൊണ്ടും പ്രേക്ഷക മനസ്സില്‍ ആ കഥാപാത്രം നിറഞ്ഞു നില്‍ക്കും. ഈ അസാധാരണത്വമാണ് മോഹന്‍ലാലിനെ പ്രിയ നടനാക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുൽ പുറത്ത്

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !