കൊച്ചി: വിവാദ ചിത്രം 'ദി കേരള സ്റ്റോറി' ഇന്ന് പ്രദര്‍ശനത്തിന് എത്തുമ്പോള്‍ പ്രതിഷേധം ശക്തമാക്കി രാഷ്ട്രീയ പാര്‍ട്ടികള്‍. സിനിമ പ്രദര്‍ശിപ്പിക്കുന്നിടത്തെല്ലാം പ്രതിഷേധിക്കാനാണ് യൂത്ത് ലീഗിന്റെ തീരുമാനം.
എന്‍സിപിയുടെ നേതൃത്വത്തില്‍ കോഴിക്കോട് ക്രൗണ്‍ തീയേറ്ററിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു. സിനിമയുടെ പ്രദര്‍ശനം തടയണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് തിയേറ്റര്‍ പരിസരത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
അതിനിടെ സിനിമ പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്നും തിയേറ്ററുകള്‍ പിന്മാറുകയാണ്. കേരളത്തില്‍ 50 സ്ക്രീനുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ വിതരണക്കാരുമായി കരാറിലെത്തിയെങ്കിലും അവസാന നിമിഷം പിന്മാറുകയായിരുന്നു. തിയേറ്ററുകള്‍ക്കു നേരേ ആക്രമണമുണ്ടാകുമെന്ന ഭയവും രാഷ്ട്രീയപാര്‍ട്ടികളില്‍നിന്നുള്ള സമ്മര്‍ദവുമാണ് കാരണമായി തിയേറ്ററുടമകള്‍ പറയുന്നത്.
റിലീസിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രിവ്യൂ പ്രദര്‍ശനം കൊച്ചിയില്‍ നടത്തിയിരുന്നു. ഷേണായീസ് തീയേറ്ററില്‍ നടന്ന പ്രത്യേക പ്രദര്‍ശനം ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കായിരുന്നു. ബിജെപി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരാണ് എത്തിയത്.
എറണാകുളം ജില്ലാ പ്രസിഡന്റ് കെ എസ് ഷൈജു, ഷിബു തിലകന് എന്നിവരുള്‍പ്പെടെ ചിത്രം കാണാനെത്തിയിരുന്നു. അതേസമയം ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നിലനില്‍ക്കുന്നുണ്ട്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.