എറണാകുളം: കളമശേരി മൂലേപ്പാടത്ത് താമസിക്കുന്ന ഇടുക്കി വണ്ടിപ്പെരിയാർ സ്വദേശിയായ യുവാവിനെ മയക്കുമരുന്ന് കുത്തിവച്ച് കവർച്ചയും ലെെംഗികപീഡനവും നടത്തിയ കേസിലെ പ്രതികൾ പിടിയിൽ.
കളമശേരിയിലെ ഹോട്ടൽ ജീവനക്കാരനായ പത്തനംതിട്ട അത്തിക്കയം സ്വദേശി പുത്തൻവീട്ടിൽ ഷിജിൻ പി ഷാജി (21), സുഹൃത്ത് പാലക്കാട് പട്ടാമ്പി വല്ലപ്പുഴ സ്വദേശി മനക്കത്തൊടി എം ടി അനീഷ് ബാബു (24) എന്നിവരാണ് അറസ്റ്റിലായത്.
ബൈക്കിൽ 15ന് രാവിലെ അഞ്ചരയോടെ എത്തിയ പ്രതികൾ യുവാവിനോട് വെള്ളം ആവശ്യപ്പെട്ടു. വെള്ളം എടുക്കാൻ അകത്തേക്ക് പോയപ്പോൾ കത്തികാട്ടി ഭീഷണിപ്പെടുത്തി മയക്കുമരുന്ന് കുത്തിവയ്‌ക്കുകയായിരുന്നു.
ബോധം നഷ്ടപ്പെട്ട യുവാവിനെ മർദിച്ചവശനാക്കി ലെെംഗികപീഡനത്തിന് ഇരയാക്കുകയും ദൃശ്യം മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ചെയ്തു. പിന്നീട് വീഡിയോ കാണിച്ച് 10 ലക്ഷം രൂപ ആവശ്യപ്പെട്ടു. കൈയിൽ പണമില്ലാതിരുന്ന യുവാവിനെ മർദിച്ച് ലാപ്ടോപ്, മൊബൈൽ ഫോൺ, പേഴ്സ് എന്നിവയുമായി രാവിലെ പ്രതികൾ കടന്നുകളഞ്ഞു. ബോധരഹിതനായി കണ്ട യുവാവിനെ വീട്ടുടമസ്ഥനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സിസിടിവി ദൃശ്യങ്ങളും മൊബൈൽ ഫോണുകളും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. പ്രതികളിൽനിന്ന് യുവാവിന്റെ ലാപ്ടോപ്, പേഴ്സ് എന്നിവ പൊലീസ് കണ്ടെടുത്തു.
അനീഷ് ബാബു 2019ൽ രണ്ടുകിലോ കഞ്ചാവ് കൈവശംവച്ചതിനും നിരവധി വാഹനമോഷണ കേസുകളിലും പ്രതിയാണ്. കളമശേരി ഇൻസ്പെക്ടർ വിപിൻദാസിന്റെയും എസ്ഐ കെ എ നജീബിന്റെയും നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.