തിരുവനന്തപുരം: നവജാതശിശുവിനെ പണത്തിന് വേണ്ടി വിറ്റ സംഭവത്തില്‍ കുട്ടിയുടെ മാതാവ് അറസ്റ്റിൽ. കാഞ്ഞിരംകുളം സ്വദേശി അഞ്ജു ആണ് അറസ്റ്റിലായത്. മാരായമുട്ടത്തെ ഒരു വീട്ടിൽ ഒളിവിൽ കഴിയവെയാണ് യുവതി പിടിയിലായത്.
ഏപ്രിൽ ഏഴിനാണ് തൈക്കാട് സർക്കാർ ആശുപത്രിയില്‍ ജനിച്ച കുട്ടിയെ കരമന സ്വദേശികളായ ദമ്പതികള്‍ക്ക് യുവതി മൂന്നു ലക്ഷം രൂപയ്ക്ക് വിറ്റത്. ഏപ്രിൽ 21-ന് സംഭവം പുറത്തുവന്നയുടൻ കുട്ടിയുടെ മാതാവ് ഒളിവിലായിരുന്നു. സംഭവമറിഞ്ഞയുടൻ കുട്ടിയെ ദമ്പതികളുടെ പക്കൽ നിന്ന് പോലീസ് കുട്ടിയെ ഏറ്റെടുത്തിരുന്നു. നിലവിൽ കുട്ടി ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണ്.
ഗർഭകാലത്തിന്റെ ഏഴാം മാസത്തിലാണ് യുവതി തൈക്കാട് ആശുപത്രിയില്‍ ചികിത്സ തേടുന്നത്. ആ സമയത്ത് ആശുപത്രിയില്‍ നല്‍കിയത് കുട്ടിയെ വാങ്ങിയ കരമന സ്വദേശിയുടെ വിലാസമായിരുന്നു. വില്‍പ്പന നിശ്ചയിച്ചതിന് ശേഷം, കൃത്യമായ ആസൂത്രണത്തോടെയാണ് യുവതി തൈക്കാട് ആശുപത്രിയില്‍ ചികിത്സ തേടിയതെന്നാണ് നിഗമനം.
സ്പെഷല്‍ ബ്രാഞ്ചിന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ വിറ്റ വിവരം സ്ഥിരീകരിച്ചത്. കുട്ടിയെ വില്ക്കാന് കരമന സ്വദേശിയായ സ്ത്രീയുമായി അഞ്ജു ധാരണയിലെത്തിയതിന്റെ തെളിവുകള്‍ പുറത്തുവന്നിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.