ആലപ്പുഴ: അയല്‍വാസിയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. അയല്‍വാസിയായ മോഹനനെ (70) കൊലപ്പെടുത്തിയ കേസിലാണ് മണ്ണഞ്ചേരി പഞ്ചായത്ത് തകിടിവെളി കോളനിയിൽ മനു (കൊച്ചുകുട്ടന്‍ -33) പിടിയിലായത്.
മോഹനനോടുള്ള മുൻ വിരോധത്തെത്തുടര്‍ന്ന് ബുധനാഴ്ച പുലർച്ചെ വീട്ട് മുറ്റത്ത് അതിക്രമിച്ച് കയറി പ്രതിയുടെ കയ്യിലുണ്ടായിരുന്ന കത്തി കൊണ്ട് മോഹനനെ വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. കൃത്യത്തിന് ശേഷം ഒളിവിൽ പോകാൻ ശ്രമിച്ച പ്രതിയെ മണ്ണഞ്ചേരി പോലീസ് പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും.
സംഘം ചേർന്ന് കലവൂർ ഐ ടി സി ഭാഗത്ത് വീട് കയറി അക്രമണം നടത്തിയ സംഭവത്തിലും ഐ ടി സി ഭാഗത്ത് വെച്ച് നടന്ന നരഹത്യ ശ്രമത്തിലും മണ്ണഞ്ചേരി പോലീസ് സ്റ്റേഷനിൽ പ്രതിക്കെതിരെ കേസ് നിലവിലുള്ളതാണ്. കൂടാതെ 2011 ൽ പുളിങ്കുന്ന് പോലീസ് സ്റ്റേഷൻ പരിധിയിൽ വെച്ചുണ്ടായ വധശ്രമ കേസ്സിലും ഇയാൾ പ്രതിയാണ്.
സ്റ്റേഷൻ പ്രിൻസിപ്പൽ സബ്ബ് ഇൻസ്പെക്ടർ കെ ആര്‍ ബിജു, അസിസ്റ്റന്റ് സബ്ബ് ഇൻസ്പെക്ടർ ജെയിംസ്, നസീർ, സി പി ഒ മാരായ ഷാനവാസ്, വിഷ്ണു ബാലകൃഷ്ണൻ, സന്തോഷ് കുമാർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.