അഭിഭാഷകനെ യുവതിയും അച്ഛനും ചേര്‍ന്ന് മര്‍ദ്ദിച്ച സംഭവത്തില്‍ ആലപ്പുഴ നോര്‍ത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ആലപ്പുഴ: കുടുംബക്കോടതി പരിസരത്തുവച്ച് അഭിഭാഷകനെ യുവതിയും അച്ഛനും ചേര്‍ന്ന് മര്‍ദ്ദിച്ച സംഭവത്തില്‍ ആലപ്പുഴ നോര്‍ത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ആലപ്പുഴ ബാറിലെ അഭിഭാഷകനെ ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നോടെ കോടതി പരിസരത്തുവച്ചാണ് എതിര്‍ഭാഗം യുവതിയും അച്ഛനും ചേര്‍ന്ന് മര്‍ദ്ദിച്ചത്.ഏറെനാളായി വേര്‍പിരിഞ്ഞു താമസിക്കുന്ന ചേര്‍ത്തല സ്വദേശികളായ  ദമ്പതികളുടെ കുട്ടികളെ പിതാവിന് സ്‌കൂൾ  അവധിക്കാലത്ത് വിട്ടുനല്‍കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍,  യുവതി തയാറാകാത്തതിനാല്‍ പിന്നീട് പിതാവ് ഇളയകുട്ടിയെ കൂട്ടിക്കൊണ്ടുപോയിരുന്നു.

ഭര്‍ത്താവിന്റെ പക്കലുള്ള കുട്ടിയെ തിരികെവാങ്ങാനായിട്ടാണ് യുവതിയും പിതാവും ശനിയാഴ്ച കോടതിയില്‍ എത്തിയത്. എന്നാല്‍, വാദത്തിന് ശേഷം കുട്ടിയെ തിരികെ കിട്ടില്ലായെന്ന് മനസിലാക്കിയ യുവതിയും പിതാവും ചേര്‍ന്ന് എതിര്‍ഭാഗം അഭിഭാഷകനെ കോടതിപരിസരത്തുവച്ച് ആക്രമിക്കുകയായിരുന്നു.

അഭിഭാഷകനെ മര്‍ദ്ദിക്കാൻ  ഇവരെക്കൂടാതെ പുറത്തുനിന്നും ആളുകളുണ്ടായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. ആക്രമണത്തില്‍ പരുക്കേറ്റ അഭിഭാഷകന്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി. അതേസമയം യുവതിയും പിതാവും അഭിഭാഷകനെതിരെയും പരാതി നല്‍കി

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

വാട്സാപ്പിൽ ഫയൽ തുറന്നു ബിസിനസുകാരന് വൻ നഷ്ടം | സൈബർ തട്ടിപ്പിന്റെ പുതിയ മുഖം | WhatsApp

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !