ആലപ്പുഴ: ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന്റെ ടയര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ദമ്ബതികള്‍ക്ക് പരിക്കേറ്റു. കെ.എസ്.ആര്.ടി.സി ആലപ്പുഴ ഡിപ്പോ ഡ്രൈവര്‍ കൈതവന ഇരുപതില്‍ച്ചിറ വീട്ടില്‍ കെ.പി.പ്രേംകുമാര്‍, ഭാര്യ മായ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ശനിയാഴ്ച വൈകിട്ട് 3.15ന് വൈ.എം.സി.എ - കെ.എസ്.ആര്.ടി.സി റോഡില്‍ ചെത്തു തൊഴിലാളി യൂണിയന് ഓഫീസിന് മുന്നിലായിരുന്നു അപകടമുണ്ടായത്.
റോഡില്‍ ശക്തമായി തലയിടിച്ചു വീണ മായയ്ക്ക് തലയ്ക്കും പ്രേംകുമാറിന് കാലിനുമാണ് പരിക്ക്. ഇരുവരെയും ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെ.എസ്.ആര്.ടി.സി ഡിപ്പോയില്‍ ഡ്യൂട്ടിക്ക് എത്തുകയായിരുന്നു പ്രേംകുമാര്‍. ഇദ്ദേഹത്തെ ഇറക്കിയ ശേഷം തിരികെ വാഹനവുമായി വീട്ടിലേക്ക് മടങ്ങാനിരുന്നതാണ് ഭാര്യ. പ്രേംകുമാറാണ് അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത്.
അതേസമയം കൊടുംചൂടില്‍ വാഹനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ പൊലീസ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. കാലഹരണപ്പെട്ടതും കൂടുതല്‍ ഉപയോഗിച്ചതുമായ ടയറുകളില്‍ ചൂട് കൂടുമ്ബോള്‍ മര്‍ദ്ദം കൂടുന്നതിനാല്‍ അതിവേഗം പൊട്ടിപ്പോകും.
കഴിഞ്ഞ മാസം കോഴിക്കോട് മമാവൂരില് ബസ് വയലിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ യുവാവിന്റെ മരണത്തിനിടയാക്കിയത് മോശമായ ടയറുകളുടെ ഉപയോഗമാണ്.
യുവാവിന്റെ ബെെക്കിലെ ടയറുകളില്‍ ആവശ്യത്തിന് കാറ്റില്ലാത്തതിനാലാണ് ബ്രേക്ക് പിടിച്ചിട്ടും കിട്ടാതിരുന്നത്. മാത്രമല്ല, ജില്ലയിലെ ബാലുശ്ശേരിയില്‍ കാറ് ബസിലിടിച്ച് അപകടമുണ്ടായതും ഇതേ കാരണത്താലാണ്. കാറിന്റെ ടയറുകള്‍ പൊട്ടിയാണ് നിയന്ത്രണം വിട്ട് ബസിലിടിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.