മാഹിയിൽ നിന്ന് അനധികൃതമായി മദ്യം കടത്തിയ യുവാവ് പിടിയിൽ

വടകര: മാഹിയിൽ നിന്ന് അനധികൃതമായി കടത്തുകയായിരുന്ന 68 കുപ്പി മാഹി വിദേശ മദ്യവുമായി യുവാവ് അറസ്റ്റിൽ. കോഴിക്കോട് ചെറുവണ്ണൂർ സ്വദേശിയായ വാപ്പാഞ്ചേരി വീട്ടിൽ നിഖിലിനെയാണ് (30) അറസ്റ്റ് ചെയ്തത്.

വടകര എക്സൈസ് സർക്കിൾ സംഘം ആണ് അറസ്റ്റ് ചെയ്തത്.ഇന്ന് പുലർച്ചെ 1.30-ന് നടത്തിയ വാഹന പരിശോധനയിലാണ് പ്രതി പിടിയിലായത്. കോഴിക്കോട് ജോയിന്റ് എക്സൈസ് കമ്മീഷണർ ജി. പ്രദീപിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വടകര – തലശ്ശേരി ദേശീയ പാതയിൽ ആയിരുന്നു പരിശോധന.

 കെ.എൽ 85 – 8845 എന്ന നമ്പരിലുള്ള സ്കൂട്ടർ തടഞ്ഞ് നിർത്തി പരിശോധിച്ചപ്പോഴാണ് വിദേശ മദ്യം കണ്ടെത്തിയത്. ബാഗിൽ സൂക്ഷിച്ച 500 എം എല്ലിന്റെ 68 ബോട്ടിലുകളാണ് പിടികൂടിയത്. കോഴിക്കോട് ഭാഗത്തേക്ക് കടത്തുകയായിരുന്നു മദ്യം. മദ്യം കടത്താനുപയോഗിച്ച സ്കൂട്ടറും അധികൃതർ കസ്റ്റഡിയിലെടുത്തു.

എക്സൈസ് പ്രിവന്റീവ് ഓഫീസർ തറോൽ രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് നിഖിലിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !