എം.ഡി.എം.എയുമായി കോട്ടയം സ്വദേശികള്‍ കൊച്ചി പോലീസിന്റെ പിടിയിൽ

എറണാകുളം:എം.ഡി.എം.എയുമായി കോട്ടയം സ്വദേശികള്‍ കൊച്ചി പോലീസിന്റെ പിടിയിൽ. കോട്ടയം, മണര്‍കാട്, പാലക്കുഴിയില്‍ വീട്ടില്‍ മെന്‍സണ്‍(22), കോട്ടയം മണര്‍കാട് മൂലേപ്പറമ്പില്‍ വീട്ടില്‍ അബി ചെറിയാന്‍ (18) എന്നിവരാണ് പോലീസിന്റെ പിടിയിലായത് .

കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സേതുരാമന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊച്ചി സിറ്റി ഡി.സി.പി ശശിധരന്റെ നിര്‍ദ്ദേശപ്രകാരം പനങ്ങാട് പോലീസ് സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ജിന്‍സണ്‍ ഡൊമിനിക് നേതൃത്വത്തിലുളള അന്വേഷണസംഘമാണ് മരട്, നെട്ടൂര്‍ വെജിറ്റബിള്‍ മാര്‍ക്കറ്റ് റോഡ് ജംഗ്ഷനു സമീപത്തു നിന്നും യുവാക്കളെ പിടികൂടിയത്.

ഇവരിൽ നിന്നും വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 2.56 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. എസ്.ഐ സൈജു, എസ്.ഐ അനസ്, എസ്.സി.പി.ഒ മഹേഷ്, സി.പി.ഒമാരായ മഹേഷ് കുമാര്‍, രാഹുല്‍ എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു .

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !