"കക്കുകളി വെറും കളിയല്ല" ചൊറിയാൻ വന്നാൽ പ്രതികരിക്കുകയല്ലാതെ മറ്റ് മാർഗ്ഗമില്ല, നാടകത്തിനെതിരെ ശാസ്താംകോട്ട കെ സി വൈ എം

ശാസ്താംകോട്ട:ഉള്ളിലുള്ള ആത്മീയനന്മകളെ, സ്നേഹത്തിൻ്റെയും, കാരുണ്യത്തിൻ്റെയും, പലവിധ നിസ്വാർത്ഥ സേവനങ്ങളുടെയും രൂപത്തിൽ, ഈ സമൂഹത്തിന് നൽകാൻ, സ്വന്തം ജീവിതം ഉഴിഞ്ഞുവെച്ചവരാണ് ക്രിസ്തീയ സന്ന്യസ്ഥർ. ജാതിമതഭേദമന്യേ ഈ സമൂഹം, അവയുടെ ഗുണഭോക്താക്കളായി.

അങ്ങനെയുള്ളവരെ ഒന്നടങ്കം അടച്ചാക്ഷേപിക്കാനായി, അങ്ങേയറ്റം ഹീനമായ വാക്കുകളിലൂടെയും, ദൃശ്യങ്ങളിലൂടെയും കുത്തിനോവിക്കാനായി സൃഷ്ടിക്കപ്പെട്ട, കക്കുകളി എന്ന നാടകം എത്രത്തോളം പ്രതിഷേധാർഹമാണ് എന്നത്, പൊതുബോധമുള്ള ഏതൊരു പൗരനും മനസ്സിലാക്കാവുന്നതേയുള്ളൂ.
ഒരു കലാസൃഷ്ടി എന്ന നിലയിലാണോ, അതോ ഏതെങ്കിലും വെറുപ്പിൻ്റെ അജണ്ട എന്ന നിലയിലാണോ, ചിലർ ഈ നാടകം പ്രദർശിപ്പിക്കാനും, കാണുവാനും ആർജ്ജവം കാണിക്കുന്നത്. എന്നതാണ് മനസ്സിലാകാത്തത്.
ആവിഷ്കാര സ്വാതന്ത്ര്യം ആരുടെയും കുത്തകയല്ല. അപരൻ്റെ മൂക്കിൻ്റെ തുമ്പത്ത് തീരുന്നതാണ് നിങ്ങളുടെ എത് തരം സ്വാതന്ത്ര്യവും. ആവിഷ്കാര സ്വാതന്ത്ര്യത്തിൻ്റെ പേരിൽ തലയിൽ കയറിയിരുന്നു ചൊറിയാൻ വന്നാൽ പ്രതികരിക്കുകയല്ലാതെ മറ്റ് മാർഗ്ഗമില്ല.

ക്രൈസ്തവ വിശ്വാസത്തെയും സന്യാസത്തേയും വികലമായി ചിത്രീകരിക്കുന്ന കക്കുകളി എന്ന നാടകത്തിനെതിരെ കെസിവൈഎം ശാസ്താംകോട്ട യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചു. ശാസ്താംകോട്ട സെന്റ് തോമസ് ദേവാലയത്തിൽ വച്ച് നടന്ന പ്രതിഷേധ പരിപാടികൾ ഇടവക വികാരി ഫാ:മാത്യു പാറപ്ലാക്കൽ ഉത്ഘാടനം ചെയ്തു. മദർ സുപ്പീരിയർ സി : സീമ മേരി മുഖ്യപ്രഭാഷണം നടത്തി. കെസിവൈഎം ശാസ്താംകോട്ട യൂണിറ്റ് പ്രസിഡന്റ് മനു ജേക്കബ്, കെസിവൈഎം മുൻ രൂപതാ പ്രസിഡന്റ് കിരൺ ക്രിസ്റ്റഫർ, രൂപതാ ജോയിന്റ് സെക്രട്ടറി എബിൻ ബെനഡിക്റ്റ് എന്നിവർ സംസാരിച്ചു. യൂണിറ്റ് അംഗങ്ങളായ എബിൻ ജോയ്, നിതിൻ വി.രാജ് , ജോസി പീറ്റർ ജോൺ തുടങ്ങിയവർ നേതൃത്വം നൽകി.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

പാലാ നഗരസഭ | Diya Binu | ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ ഭരണകർത്താവായി ദിയ

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !