തിരു.: ജൂണ്‍ ഒന്നിന് സംസ്ഥാനത്തെ സ്കൂളുകളിൽ പ്രവേശനോത്സവം നടത്തുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി.പ്രവേശനോത്സവത്തിലൂടെ ഗംഭീര വരവേല്‍പ്പാണ് കുട്ടികള്‍ക്ക് നല്‍കുക. മുഖ്യമന്ത്രി പിണറായി വിജയന് പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിക്കും.
തിരുവനന്തപുരം മലയന്‍കീഴ് ഗവണ്മെന്റ് ബോയ്സ് എല്‍പിഎസിലാണ് സംസ്ഥാനതല ഉദ്ഘാടനം നടക്കുന്നത്. കൈറ്റ് വിക്ടേഴ്സ് ചാനല്‍ വഴി എല്ലാ സ്കൂളിലും ഉദ്ഘാടന ചടങ്ങ് തത്സമയം പ്രദര്‍ശിപ്പിക്കും. അതിനുശേഷം ഓരോ സ്കൂളിലും ജനപ്രതിനിധികള്‍ അടക്കമുള്ളവരുടെ നേതൃത്വത്തില്‍ പ്രാദേശിക ചടങ്ങുകള്‍ നടക്കും.
സംസ്ഥാനത്തെ സ്കൂള്‍ പ്രവേശനത്തിനു മുന്നോടിയായി ഉള്ള തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിന് മുഖ്യമന്ത്രി 22ന് ഉന്നതതല യോഗം വിളിച്ചു. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി, തദ്ദേശ സ്വയംഭരണ - എക്സൈസ്, ഗതാഗതം, വൈദ്യുതി, പട്ടികജാതി- പട്ടികവര്‍ഗ്ഗ - പിന്നാക്ക വിഭാഗ ക്ഷേമ, ദേവസ്വം വകുപ്പ് മന്ത്രിമാര്‍, ചീഫ് സെക്രട്ടറി, അഡീഷണല്‍ ചീഫ് സെക്രട്ടറി (ആഭ്യന്തരം ) തദ്ദേശ സ്വയംഭരണം തുടങ്ങി ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാര്‍, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.
21 മുതല്‍ 27 വരെ സ്കൂളുകള്‍ വൃത്തിയാക്കുന്ന ദിവസങ്ങളാണ്. മെയ് 21ന് കരമന ബോയ്സ്, ഗേള്‍സ് സ്കൂളില്‍ സംസ്ഥാനതല ഉദ്ഘാടനം പൊതു വിദ്യാഭ്യാസ മന്ത്രി നിര്‍വഹിക്കും. ഗ്രീന്‍ ക്യാമ്പസ് ക്ലീന്‍ ക്യാമ്പസ് പദ്ധതിയുടെ ഭാഗമായുള്ള പ്രവര്‍ത്തനമാണിത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.