യുകെ: കേരളത്തിലെ അറിയപ്പെടുന്ന മാധ്യമപ്രവർത്തകനും മറുനാടൻ മലയാളി ന്യുസിന്റെ ചീഫ് എഡിറ്ററുമായ ഷാജൻ സഖറിയയ്ക്ക് നേരെ ലണ്ടനിലെ gatwick (#Gotwick_Airport) എയർ പോർട്ടിൽ വെച്ചാണ് കയ്യേറ്റ ശ്രമം ഉണ്ടായത്.
എയര്പോര്ട്ടിനുള്ളിലൂടെ അസഭ്യം പറഞ്ഞുകൊണ്ട് ഷാജൻ സഖറിയയുടെ പിന്നാലെ ചെല്ലുന്ന മലയാളി അദ്ദേഹത്തെ ഇവിടെ വെച്ച് തല്ലുമെന്നും തന്നെ നോക്കി ഇരിക്കുകയായിരുന്നു എന്ന തരത്തിലും സ്വയം വീഡിയോ ഷൂട്ട് ചെയ്തു പിന്നാലെ കൂടി കയ്യേറ്റം ചെയ്യുന്നതും വിഡിയോയിൽ ഉണ്ട്.
കേരളത്തിലെ വിവിധ സാമൂഹ്യ പ്രശ്നങ്ങളും അഴിമതിയും ജനങ്ങളിലേക്ക് സത്യ സന്ധമായി എത്തിക്കുന്ന ഷാജൻ സഖറിയയ്ക്ക് മുൻപും നിരവധി തവണ ആക്രമണങ്ങളെയും കള്ള കേസുകളെയും നേരിടേണ്ടി വന്നിട്ടുണ്ട്.സംസ്ഥാന സർക്കാരിന്റെ അഴിമതികൾ തുറന്ന് കാട്ടുന്ന ഷാജൻ സഖറിയ ഇടത് സൈബർ സഖാക്കളുടെ നോട്ടപ്പുള്ളിയാണ് പ്രമുഖ വ്യവസായി എം എ യുസഫ് അലിയെകുറിച്ച് വർത്തനല്കിയതിൽ മറ്റൊരു വിഭാഗവും പ്രകോപിതരായിരുന്നു.
ഇതിന് മുൻപ് കിംസ് ആശുപത്രിയിലെ പ്രശ്നങ്ങൾ ചൂണ്ടികാണിച്ചപ്പോഴും കേരളത്തിലെ പ്രമുഖ ബ്രാൻഡായ നിറപറയ്‌ക്കെതിരെ ഫുഡ് സേഫ്റ്റി കമ്മീഷണർ നടപടി സ്വീകരിക്കുന്ന തരത്തിലും വാർത്തകൾ അദ്ദേഹം സത്യസന്ധമായി റിപ്പോർട്ട് ചെയ്തിരുന്നു. മുഖ്യധാരാ മാധ്യമങ്ങൾ മുക്കി കളയുന്ന വാർത്തകൾ ജനങ്ങൾക്കു മുൻപിൽ അവതരിപ്പിക്കുന്ന മറുനാടന് ഇസ്ലാമിക തീവ്രവാദികളുടെ ഭീഷണിയും ഉണ്ടായിരുന്നതായി മറുനാടൻ മലയാളിതന്നെ റിപ്പോർട്ട് ചെയ്തിരുന്നു.
എയർപോർട്ടിനുള്ളിൽ മൊബൈലിൽ ഷൂട്ട് ചെയ്തതു് മറുനാടൻ മലയാളി ഷാജൻ സക്കറിയയെ കയ്യേറ്റം ചെയ്ത 'മണ്ടൻ മലയാളി' സോഷ്യൽ മീഡിയയിൽ വൈറൽ ആകുമെങ്കിലും നേരിടാൻ പോകുന്നത് ഗുരുതരമായ നിയമനടപടികൾ ആയിരിക്കുമെന്ന് യുകെ മലയാളികളും പറയുന്നു.
മറ്റൊരു രാജ്യത്തിൽ സുരക്ഷയ്ക്ക് വലിയ മുൻതുക്കം കൊടുക്കുന്ന എയർപോർട്ട് പോലുള്ള സ്ഥലത്ത് യാത്രക്കാരന് നേരെ നടന്ന കയ്യേറ്റം ഗുരുതരമാണെന്ന് വിവിധ യുകെ മലയാളി സംഘടനകളും വ്യക്തമാക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.