ന്യൂഡല്‍ഹി: മലയാളിയും മുതിര്‍ന്ന അഭിഭാഷകനുമായ കെ.വി വിശ്വനാഥന്‍ സുപ്രീം കോടതി ജഡ്ജിയായി ചുമതലയേറ്റു. രാവിലെ 10.30 ന് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തു.
സുപ്രീം കോടതി ചീഫ്ജസ്റ്റിസ് ഡിവൈ. ചന്ദ്രചൂഡ് സത്യവാചകം ചൊല്ലിക്കൊടുത്തു. കെവി.വിശ്വനാഥിനൊപ്പം ആന്ധ്രാപ്രദേശ് ഹൈക്കോടതിയിലെ ജസ്റ്റിസ് സിജെ.പ്രശാന്ത് കുമാർ മിശ്രയും സത്യപ്രതിജ്ഞ ചെയ്തു. ഇതോടെ സുപ്രീം കോടതി ജഡ്ജിമാരുടെ പൂർണ സംഖ്യയായ 34 ലേക്ക് എത്തി.
പാലക്കാട് കൽപാത്തി സ്വദേശിയായ കെവി വിശ്വനാഥനെ സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകരിൽ നിന്നും നേരിട്ട് കോളീജിയം ശുപാർശ ചെയ്യുകയായിരുന്നു. സീനിയൊരിറ്റി പരിഗണിക്കുമ്പോൾ ഭാവിയിൽ സുപ്രീം കോടതി ചീഫ്ജസ്റ്റിസ് ആകാൻ വരെ സാധ്യതയുള്ള ന്യായാധിപനായി കെവി.വിശ്വനാഥൻ മാറും.
പുതിയ നിയമവകുപ്പ് മന്ത്രിയായി അർജ്ജുൻ മേഘവാൾ ചുമതലയേറ്റ ആദ്യദിനം തന്നെയാണ് പതിവുകളെ തെറ്റിച്ചു അതിവേഗം തീരുമാനമെടുത്തത്.ഇദ്ദേഹത്തിന്റെ നിയമനവുമായി ബന്ധപ്പെട്ട കൊളീജിയം മൂന്ന് ദിവസത്തിനുള്ളിലാണ് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചത്. 32 വര്‍ഷമായി അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്ന കെ.വി വിശ്വനാഥനെ സുപ്രധാന കേസുകളില്‍ സുപ്രീം കോടതി അമിക്കസ് ക്യൂറിയായി നിയമിച്ചിട്ടുണ്ട്.
2009 ലാണ് ഇദ്ദേഹം സുപ്രീം കോടതിയിലെ സീനീയര്‍ അഭിഭാഷക പദവിയിലേക്ക് എത്തിയത്. 2013ല്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.