പാര്‍ട്ടി പ്രവര്‍ത്തകരും മലയാളികളും കണ്ടു ശീലിച്ച വേഷത്തില്‍ നിന്നും വ്യത്യസ്തനായി പ്രത്യക്ഷപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍.

ലണ്ടന്‍: പാര്‍ട്ടി പ്രവര്‍ത്തകരും മലയാളികളും കണ്ടു ശീലിച്ച വേഷത്തില്‍ നിന്നും വ്യത്യസ്തനായി പ്രത്യക്ഷപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഇടതുപക്ഷ കലാസാംസ്‌കാരിക സംഘടനയായ സമീക്ഷയുടെ ആറാം ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ലണ്ടനിലെത്തിയതായിരുന്നു എം.വി ഗോവിന്ദന്‍.

സാധാരണ ധരിക്കാറുള്ള വെള്ള ഷര്‍ട്ടും മുണ്ടും മാറ്റി ഷര്‍ട്ടും പാന്റ്‌സും ഷൂവും ധരിച്ചാണ് ലണ്ടനിലെ ഗ്വാറ്റിക് വിമാനത്താവളത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി വന്നിറങ്ങിയത്. പുതിയ വേഷത്തില്‍ എം.വി ഗോവിന്ദന്റെ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകുകയാണ്.

എം.വി ഗോവിന്ദന്‍ തന്നെയാണ് ചിത്രം സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്. യുകെയിലെ സമീക്ഷ നാഷണല്‍ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി, നാഷണല്‍ പ്രസിഡന്റ് ശ്രീകുമാര്‍ ഉള്ളപ്പിള്ളില്‍, സിനിമാ സംവിധായകന്‍ ആഷിക് അബു എന്നിവരാണ് എം.വി ഗോവിന്ദനെ സ്വീകരിക്കാന്‍ ഉണ്ടായിരുന്നത്. സാധാരണ വേഷത്തില്‍ നിന്ന് വ്യത്യസ്തനായി ഷര്‍ട്ട് ടക്ക് ഇന്‍ ചെയ്താണ് ഗോവിന്ദന്‍ വിമാനത്താവളത്തില്‍ എത്തിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !