തമിഴ്നാട് : കർണാടകയിലെ കോൺഗ്രസ് സർക്കാർ ഒരു കൊല്ലത്തിനുള്ളിൽ ചീട്ടുകൊട്ടാരം പോലെ തകരുമെന്ന് ബിജെപി തമിഴ്നാട് അധ്യക്ഷൻ കെ അണ്ണാമലൈ.
2024നുള്ളിൽ സിദ്ധരാമയ്യയും ശിവകുമാറും തമ്മിലടിച്ചില്ലെങ്കിൽ ഇരുവർക്കും നോബേൽ സമ്മാനം നൽകണമെന്നും അണ്ണാമലൈ പറഞ്ഞു. മന്ത്രി സഭയുടെ രൂപീകരണം തന്നെ തെറ്റായ രീതിയിലാണ്. മന്ത്രിമാര്‍ മുഖ്യമന്ത്രിക്കും മുഖ്യമന്ത്രി ഗവര്‍ണറിനും മറപടി പറയേണ്ടി വരുന്ന രീതിയിലാണ് രാജ്യത്തെ സംസ്ഥാനങ്ങളിലെ ഭരണം നടക്കുന്നത്. എന്നാല്‍ കര്‍ണാടകയില് ഇത്തരമൊരു സാഹചര്യമില്ല.
ഒരു മുഖ്യമന്ത്രിയിലേക്ക് അധികാരം കേന്ദ്രീകൃതമാകുന്ന രീതി കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനില്ല. പത്ത് മന്ത്രിമാര്‍ വ്യത്യസ്ത ആളുകള്‍ക്കാണ് മറുപടി പറയേണ്ടി വരുന്ന സാഹചര്യമാണ് കര്‍ണാടകയിലെ മന്ത്രിസഭാ രൂപീകരണത്തില്‍ കാണാന്‍ സാധിക്കുന്നത്.
ഇത് എങ്ങനെയാണ് ശക്തമായ ഒരു മികച്ച ഭരണത്തിന് സഹായിക്കുക. ഒരാള്‍പകുതി സമയം മുഖ്യമന്ത്രി ആ സമയത്ത് മറ്റൊരാള്‍ ഉപമുഖ്യമന്ത്രി. പത്ത് പേര്‍ മുഖ്യമന്ത്രിക്കും പത്ത് പേര്‍ ഉപ മുഖ്യമന്ത്രിക്കും മറ്റൊരു പത്ത് പേര്‍ എഐസിസിക്കും മറുപടി പറയേണ്ടി വരുന്ന സാഹചര്യമാണ് കര്‍ണാടക കാണാന്‍ പോവുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.