മലപ്പുറം : ജില്ലാ പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന ആനക്കയം, ചോക്കാട്, ചുങ്കത്തറ ഫാമുകളിൽ തയ്യാറാക്കുന്ന മൂല്യ വർദ്ധിത ഉത്പന്നങ്ങൾ ഇനി ആമസോൺ, ഫ്ളിപ് കാർട്ട് തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്ഫോമിൽ ലഭ്യമാവും.
ഫാമുകളിൽ നിർമ്മിച്ച ഏറ്റവും മികച്ചതും വിഷമുക്തവുമായ മൂല്യ വർദ്ധിത ബ്രാൻഡഡ് ഉത്പന്നങ്ങളുടെ ലോഞ്ചിങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം. കെ. റഫീഖ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് കാര്യാലയത്തിൽ വെച്ച് നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം അധ്യക്ഷത വഹിച്ചു.
സംസ്ഥാനത്തെ കാർഷിക ഉത്പന്നങ്ങൾ 'കേരള ഗ്രോ' എന്ന ബ്രാന്റിൽ രാജ്യത്തുടനീളം മാർക്കറ്റ് ചെയ്യുന്നതിനുള്ള സർക്കാർ സംരംഭത്തിലേക്ക് ഏറ്റവും മികച്ച മൂല്യ വർദ്ധിത ഉത്പന്നങ്ങളാണ് ജില്ലാ പഞ്ചായത്ത് തയ്യാറാക്കിയിട്ടുള്ളത്.
ശുദ്ധമായ തേൻ, സമ്പുഷ്ടീകരിച്ച ജൈവ വളങ്ങൾ, ചകിരിച്ചോറ് കമ്പോസ്റ്റ്, മണ്ണിര കമ്പോസ്റ്റ്, ഖര ജീവാമൃതം, ഫിഷ് അമിനോ, മഞ്ഞൾ പൊടി, അവിൽ, വെളിച്ചെണ്ണ, മേത്തരം പച്ചക്കറി വിത്തുകൾ, നടീൽ വസ്തുക്കൾ, കതിർ കുല തുടങ്ങിയ വിവിധയിനം വസ്തുക്കൾ നേരിട്ടും ഓൺലൈൻ ആയും ഇനി വാങ്ങാൻ കഴിയും.
ജില്ലാ പഞ്ചായത്തിന് കീഴിലുള്ള ഫാമുകളിൽ ആദ്യമായാണ് ബ്രാൻഡഡ് ഉത്പന്നങ്ങൾ പൊതു ജനങ്ങൾക്കായി മാർക്കട്ടിലെത്തുന്നത്. ഓൺലൈൻ പ്ലാറ്റ്ഫോമിൽ എത്തുന്നതോടെ രാജ്യാന്തര തലത്തിൽ തന്നെ മലപ്പുറം ജില്ലയിലെ ഉത്പന്നങ്ങൾ വിറ്റഴിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷ സറീന ഹസീബ്, മെമ്പർമാരായ ഫൈസൽ എടശ്ശേരി, സുഭദ്ര, വി. കെ. എം. ഷാഫി, ടി. പി. ഹാരിസ്, ശ്രീദേവി പ്രാക്കുന്ന്, റൈഹാനത്ത് കുറുമാടൻ, സലീന ടീച്ചർ, ശഹർബാൻ, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയരക്ടർ സകീർ മുഹമ്മദ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബിജു, കൃഷി വകുപ്പ് ഉദ്യോഗസ്ഥരായ ബെന്നി സെബാസ്റ്റിൻ, കെ. പി. സുരേഷ് തുടങ്ങിയവർ സംബന്ധിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.