ബെംഗളൂരു: കർണാടകയിൽ ഉജ്ജ്വല വിജയം നേടിയ കോൺഗ്രസ് പാർട്ടി സർക്കാർ രൂപീകരണമടക്കം പൂർത്തിയാക്കിക്കഴിഞ്ഞു. അതിനിടയിലാണ് തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ശക്തമായ സൈബർ ആക്രമണം നേരിടുന്നുവെന്ന പരാതിയുമായി കോൺഗ്രസിലെ യുവ എം എൽ എ രംഗത്തെത്തിയത്.
മുദിഗെരെ മണ്ഡലത്തിൽ നിന്ന് ജയിച്ചുകയറിയ നയന ജാഹറിനെതിരെയാണ് സൈബർ ആക്രമണം ശക്തമായിരിക്കുന്നത്. ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ചുകൊണ്ട് നയന രംഗത്തെത്തുകയും ചെയ്തു.
പരാജയപ്പെട്ടവരുടെ മോഹഭംഗമാണ് ഇത്തരം സൈബർ ആക്രമണത്തിന് പിന്നിലെന്നും തന്നെ ഇതിലൂടെയൊന്നും തളർത്താനാകില്ലെന്നും അവർ വ്യക്തമാക്കി. രാഷ്ട്രീയ പ്രവർത്തനവും സ്വകാര്യ ജീവിതവും എന്താണെന്ന് തിരിച്ചറിയാൻ കഴിയാത്ത വിഡ്ഢികളായ കുറേപേരാണ് ഇതിന് പിന്നിലെന്നും വീഡിയോ പങ്കുവച്ചുകൊണ്ട് നയന ട്വിറ്ററിൽ കുറിച്ചു.
ഇത്തരം സൈബർ ആക്രമണങ്ങളെ എങ്ങനെ നേരിടണമെന്ന് തനിക്കറിയാമെന്നും അവർ കൂട്ടിച്ചേർത്തു. 43കാരിയായ നയന കർണാടക നിയമസഭയിൽ കോൺഗ്രസിന്‍റെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ എം എൽ എയാണ്. ബിജെപിയുടെ ദീപക് ദൊദ്ദയ്യയെയാണ് മുദിഗെരെ മണ്ഡലത്തിൽ നയന പരാജയപ്പെടുത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.