അധ്യാപിക ഫോണ്‍ പിടിച്ചെടുത്തു, 14 -കാരി സ്കൂള്‍ ഡോര്‍മിറ്ററിക്ക് തീ ഇട്ടു 20 പേര്‍ വെന്തു മരിച്ചു

ബ്രസീൽ : ജോര്‍ജ്‌ടൗണില്‍ 14 വയസ്സുകാരി സ്കൂള്‍ ഡോര്‍മിറ്ററിക്ക് തീ ഇട്ടു. ഡോര്‍മിറ്ററിക്കുള്ളിലുണ്ടായിരുന്ന കുട്ടികളടക്കം 20 പേര്‍ കൊല്ലപ്പെട്ടു.     അധ്യാപികയും ഡോര്‍മിറ്ററി മദറും ചേര്‍ന്ന് ഫോണ്‍ പിടിച്ചെടുത്ത ദേഷ്യത്തിലാണ് 14 കാരിയായ വിദ്യാര്‍ത്ഥിനി ഇത്തരത്തിലൊരു ക്രൂരകൃത്യം ചെയ്തത്.

ജോര്‍ജ്‌ടൗണില്‍ നിന്ന് 200 മൈല്‍ അകലെയുള്ള സെൻട്രല്‍ ഗയാന മൈനിംഗ് ടൗണിലെ മഹദിയ സെക്കൻഡറി സ്‌കൂളിലെ വനിതാ ഡോര്‍മിറ്ററിയിലാണ് തീപിടിത്തമുണ്ടായത്. ഡോര്‍മിറ്ററിയുടെ വാതിലുകള്‍ പൂട്ടിയിരുന്നതിനാല്‍ അപകടത്തില്‍ പെട്ട കുട്ടികള്‍ക്ക് രക്ഷപെടാനായില്ല എന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.

പ്രായമായ ഒരു വ്യക്തിയുമായി അക്രമം നടത്തിയ പെണ്‍കുട്ടിയ്ക്ക് ബന്ധമുണ്ടെന്ന് കണ്ടത്തിയതിനെ തുടര്‍ന്നായിരുന്നു സ്കൂള്‍ അധികൃതര്‍ ഫോണ്‍ പിടിച്ചെടുത്തത്. ഇതില്‍ പ്രകോപിതയായാണ് വിദ്യാര്‍ത്ഥിനി ഇത്തരത്തിലൊരു അതിക്രമം നടത്തിയതെന്നാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെറാള്‍ഡ് ഗൗവിയ അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞത്.

അപകടത്തില്‍ ഈ വിദ്യാര്‍ത്ഥിനിയ്ക്കും പരിക്കേറ്റിരുന്നു. ഈ ആഴ്ചതന്നെ ഇവരെ ആശുപത്രിയില്‍ നിന്നും ജുവനൈല്‍ തടങ്കലിലേക്ക് മാറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡോര്‍മിറ്ററിയുടെ വാതിലുകള്‍ പുറത്ത് നിന്നും പൂട്ടിയിരുന്നതും ഗ്രില്‍ ജനാലകളിലൂടെ അകത്ത് ഉണ്ടായിരുന്നവര്‍ക്ക് പുറത്തിറങ്ങാൻ സാധിക്കാതെ വന്നതുമാണ്. അപകടത്തിന്റെ വ്യാപ്തി ഇത്രമേല്‍ വര്‍ദ്ധിപ്പിച്ചത്.

അപകടം നടക്കുന്ന സമയത്ത് ഡോര്‍മിറ്ററിയുടെ മേല്‍നോട്ടം വഹിച്ചിരുന്ന യുവതി ഉറങ്ങുകയായിരുന്നു. തീയും പുകയും ഉയര്‍ന്നപ്പോഴാണ് ഇവര്‍ ഞെട്ടി ഉണര്‍ന്നത്. പക്ഷെ, അപ്പോഴേക്കും വാതില്‍ തുറന്ന് കുട്ടികളെ രക്ഷിക്കാനാകാത്തവിധം തീ വ്യാപിച്ചിരുന്നു. കുട്ടികള്‍ രാത്രിസമയത്ത് അനുവാദമില്ലാതെ പതിവായി ഡോര്‍മിറ്ററിക്കുള്ളില്‍ നിന്നും പുറത്ത് പോകാൻ തുടങ്ങിയതോടെയാണ് അവരുടെ സുരക്ഷയെ കരുതി വാതില്‍ പുറത്ത് നിന്നും പൂട്ടിത്തുടങ്ങിയത് എന്നാണ് സ്കൂള്‍ അധികൃതര്‍ പറയുന്നത്.

ബ്രസീലിന്റെ അതിര്‍ത്തിക്കടുത്തുള്ള ഖനന നഗരമായ മഹ്ദിയയ്ക്ക് സമീപത്ത് നിന്നുള്ള തദ്ദേശീയരായ പെണ്‍കുട്ടികളാണ് ഇരകളില്‍ ഭൂരിഭാഗവും. ഇരകളില്‍ 13 പേരുടെ അവശിഷ്ടങ്ങള്‍ തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞ നിലയിലാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !