അഫ്ഗാനിസ്ഥാനിൽ ഭൂചലനം.

കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.3 തീവ്രതയാണ് രേഖപ്പെടുത്തിയതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു.

അഫ്ഗാനിസ്ഥാനിലെ ഫൈസാബാദിൽ നിന്ന് 116 കിലോമീറ്റർ തെക്ക് കിഴക്കായാണ് ഭൂചലനം ഉണ്ടായത്. ഇന്ന് പുലർച്ചെ 3.32ന് 120 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂചലനം.

എൻസിസി ട്വറ്ററിലൂടെയാണ് വിവരം അറിയിച്ചത്.ആളപായങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വിശദ വിരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. നേരത്തെ മെയ് മൂന്നിന് റിക്ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അഫ്ഗാനിസ്ഥാനിൽ ഉണ്ടായതായി എൻസിസി അറിയിച്ചു. ഉച്ചകഴിഞ്ഞ് 3:21ന് 169 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂചലനം ഉണ്ടായതെന്നാണ് വിവരം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !