ചൈനയിലെ കെമിക്കൽ ഫാക്ടറിയിൽ സ്ഫോടനം. അഞ്ച് പേർ കൊല്ലപ്പെട്ടു. ഒരാൾക്ക് പരുക്ക്.

ബെയ്ജിങ്: ചൈനയിലെ കെമിക്കൽ ഫാക്ടറിയിൽ സ്ഫോടനം. അഞ്ച് പേർ കൊല്ലപ്പെട്ടു. ഒരാൾക്ക് പരുക്ക്.

സംഭവത്തിനു ശേഷം ഒരാളെ കാണാതാവുകയും ചെയ്തു. ചൈനയിലെ ഷാൻഡോങ് പ്രവിശ്യയിലെ ലിയോചെങ്ങിലെ കെമിക്കൽ ഹൈഡ്രജൻ പെറോക്സൈഡ് ഉൽപ്പാദന മേഖലയിലാണ് അപകടം. തിങ്കളാഴ്ച രാവിലെയായിരുന്നു സ്ഫോടനം ഉണ്ടായത്.

തിങ്ങളാഴ്ച ഉച്ചയോടെ തീ അണച്ചതായാണ് വിവരം. പരുക്കേറ്റയാൾ പ്രാദേശിക ആശുപത്രിയിൽ ചികിത്സയിലാണ്. രക്ഷാ പ്രവർത്തനം തുടരുന്നു. സ്ഫോടനം ഉണ്ടാകാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !