യുകെ:വിദ്യാർത്ഥിനി കൾക്ക് നേരെ യാതൊരു പ്രകോപനവു മില്ലാതെയുള്ളതാ യിരുന്നു അക്രമികളുടെ ആക്രമണം എന്നാണ് റിപ്പോര്‍ട്ടുകള്‍.
യൂണിവേഴ്സിറ്റി ഓഫ് ഗ്ലാസ്ഗോയിലെ വിദ്യാര്‍ത്ഥിനി ആയ ദിവ്യ എന്ന പെണ്‍കുട്ടിയും, അവര്‍ക്കൊപ്പം താമസിക്കുന്ന യൂണിവേഴ്സിറ്റി ഓഫ് സ്റ്റാര്‍ത്ക്ലൈഡ് വിദ്യാര്‍ത്ഥിനി ആയ അപര്‍ണ തല്‍വര്‍ എന്ന പെണ്‍കുട്ടിയുമാണ് ആക്രമണത്തിനിരയായത്.
ഇരുവരും തിങ്കളാഴ്ച്ച രാത്രി 10:30ന് അത്താഴം കഴിച്ച് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ആക്രമണം. ബുച്ചാനന് സ്ട്രീറ്റില്‍ വെച്ച് നടന്ന ആക്രമണത്തിലെ പ്രതികള്‍ തദ്ദേശ വാസികളായ കൗമാരക്കാരാണെന്നാണ് വിവരം. പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചെങ്കിലും ഇതുമായി ബന്ധപ്പെട്ട് ആരെയെങ്കിലും അറസ്റ്റ് ചെയ്തുവോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.
അതേസമയം പോലീസ് തങ്ങളുടെ അടുത്തെത്തി സ്റ്റേറ്റ്മെന്റ് എടുത്തതായി വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു. നേരത്തേയും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇത്തരത്തില്‍ ഒരു വംശീയ ആക്രമണത്തിന് സാക്ഷ്യം വഹിച്ചാല്‍ ഉടനടി അക്കാര്യം റിപ്പോര്‍ട്ട് ചെയ്യണമെന്ന് നിയമ വിദഗ്ധര്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.