അയർലണ്ടിൽ 20 ഡിഗ്രി വരെ താപനില, ഈ വാരാന്ത്യം ചൂടേറിയതായിരിക്കുമെന്ന് അധികൃതർ

ഡബ്ലിന്‍ : അടുത്ത വാരാന്ത്യം വരെ അയര്‍ലണ്ടിൽ ഉയര്‍ന്ന അന്തരീക്ഷ മര്‍ദ്ദം മൂലം തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്ന് മെറ്റ് ഏറാന്‍ പ്രവചിച്ചു .

National Forecast 

Issued at: 15 May 2023 21:12

TONIGHT

Tonight will be mainly dry with clear spells. Lowest temperatures of 3 to 6 degrees in a light variable breeze.

TOMORROW - Tuesday 16th May

Mainly dry with sunny spells. Highest temperatures of 14 to 18 degrees in light to moderate northwest winds. 

അന്തരീക്ഷ താപനില 20 ഡിഗ്രി സെല്‍ഷ്യസ് വരെയെത്തിയേക്കാമെന്നാണ് പ്രവചനം .ബുധനാഴ്ചയോടെ ചില പ്രദേശങ്ങളില്‍ താപനില 18ഡിഗ്രി സെല്‍ഷ്യസ് വരെയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും രാത്രിയില്‍ മിക്കവാറും വരണ്ടതും തെളിഞ്ഞതുമായ അന്തരീക്ഷമായിരിക്കും.നേരിയ വടക്കുപടിഞ്ഞാറന്‍ കാറ്റില്‍ 4 മുതല്‍ 8 ഡിഗ്രി സെല്‍ഷ്യസ് വരെയാകും കുറഞ്ഞ താപനില.

ചൊവ്വാഴ്ച നല്ല വെയിലുള്ള അന്തരീക്ഷമായിരിക്കും. വടക്കന്‍ ഭാഗങ്ങളില്‍ പരക്കെ ചാറ്റല്‍ മഴയ്ക്ക് സാധ്യതയുണ്ട് .മിതമായ തോതില്‍ വടക്കുപടിഞ്ഞാറന്‍ കാറ്റിന് സാധ്യതയുണ്ട്. ഉയര്‍ന്ന താപനില 13 മുതല്‍ 17 ഡിഗ്രി വരെയായേക്കും.രാത്രിയില്‍ ഏറ്റവും കുറഞ്ഞ താപനില 5 മുതല്‍ 8 ഡിഗ്രി വരെയാകുന്നതിനും സാധ്യതയുണ്ട്.

ബുധനാഴ്ചയും വരണ്ട ദിവസമായിരിക്കും.ഒറ്റപ്പെട്ട നേരിയ മഴയും പ്രതീക്ഷിക്കാം. നേരിയ തോതില്‍ തെക്കുപടിഞ്ഞാറന്‍ കാറ്റും ലഭിക്കും.ഉയര്‍ന്ന താപനില 14 മുതല്‍ 18 ഡിഗ്രി വരെയായിരിക്കും .

രാജ്യത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് വ്യാഴാഴ്ച മേഘാവൃതമായ അന്തരീക്ഷമായിരിക്കും. ചെറിയ തോതില്‍ മഴയ്ക്കും സാധ്യതയുണ്ട്.വൈകിട്ടോടെ അറ്റ്‌ലാന്റിക് തീരങ്ങളില്‍ പരക്കെ മഴയെത്തും. 15 മുതല്‍ 18 ഡിഗ്രി വരെയായിരിക്കും ഏറ്റവും ഉയര്‍ന്ന താപനില .

വെള്ളിയാഴ്ചയും മേഘാവൃതമായ അന്തരീക്ഷത്തില്‍ മഴയോടെയാകും ദിവസം തുടങ്ങുക.എന്നാല്‍ ഉച്ചകഴിഞ്ഞ് വെയിലിനും നേരിയ മഴയ്ക്കും വഴിയൊരുങ്ങും. 13 മുതല്‍ 17 ഡിഗ്രി വരെയായിരിക്കും ഉയര്‍ന്ന താപനില.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !