UK:പരസ്പര ബഹുമാനം, സാമൂഹിക ഐക്യം, സാംസ്‌കാരിക ഉന്നമനം എന്നീ ആശയ അടിത്തറയോടെ Drogheda യിലെയും പരിസരപ്രദേശത്തെയും എല്ലാ വിഭാഗത്തിൽപ്പെട്ട ഇത്യക്കാരെയും ജാതി, മത, വർഗ, വർണ, ദേശ വ്യത്യാസങ്ങളില്ലാതെ ഒന്നിച്ചു ഒരു കുടക്കീഴിൽ കൊണ്ടുവരിക, സാമൂഹ്യ സാംസ്‌കാരിക ഇടങ്ങളിൽ ആവശ്യമായ ഇടപെടലുകൾ നടത്തുക എന്ന ആശയത്തിൽ നിന്നും ഉടലെടുത്ത IFA (Indian Family Association) യുടെ ഉൽഘാടനവും, പൊതു സമ്മേളനവും, പ്രഥമ കമ്മറ്റിയുടെ തിരഞ്ഞെടുപ്പും മെയ് മാസം 27ന് ഉച്ചക്ക് 2 മണിക്ക് Holy Family Parish Hall, Ballsgrove, Drogheda (Eircode - A92 W2PW) യിൽ വച്ച് നടത്തപ്പെടുന്നു.
ഈ പരിപാടിയിലേക്ക് Drogheda യിലും പരിസരപ്രദേശത്തും ഉള്ള എല്ലാ ഇന്ത്യക്കാരെയും സ്നേഹപൂർവ്വം കുടുംബസമേതം ക്ഷണിക്കുന്നു.
IFA യുടെ Coordinators ന്റെ പൊതു അഭിപ്രായപ്രകാരം, IFA യുടെ പ്രഥമ ഓണാഘോഷ പരിപാടി സെപ്റ്റംബർ മാസം രണ്ടാം തിയതി നടുത്തുവാൻ തീരുമാനമാനമായി.
ഓണാഘോഷവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ എല്ലാവരെയും പിന്നാലെ അറിയിക്കുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.