ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരം ഈ മാസം 28ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമർപ്പിക്കും. ലോക്സഭാ സ്പീക്കർ ഓം ബിർല ഇന്നലെ പ്രധാനമന്ത്രിയെ സന്ദർശിച്ചു മന്ദിരം ഉദ്ഘാടനം ചെയ്യാൻ ക്ഷണിച്ചു.
2020 ഡിസംബർ 10നാണു പുതിയ മന്ദിരത്തിന്റെ നിർമ്മാണം തുടങ്ങിയത്. കഴിഞ്ഞ വർഷമവസാനം പൂർത്തിയാക്കാനാണ് ഉദ്ദേശിച്ചിരുന്ന തെങ്കിലും കോവിഡ് കാരണം വൈകുകയായിരുന്നു.
പുതിയ മന്ദിരത്തിൽ 888 ലോക്സഭാംഗങ്ങൾക്കും 300 രാജ്യസഭാംഗങ്ങൾക്കും ഇരിപ്പിടമുണ്ടാകും. സംയുക്ത സമ്മേളനത്തിന് സെൻട്രൽ ഹാളുണ്ടാകില്ല. പകരം, ലോക്സഭാ ചേംബറിൽ തന്നെയാകും സംയുക്ത സമ്മേളനം ചേരുക. 1280 പേർക്ക് ഇരിക്കാൻ ആ സമയത്തു സൗകര്യമൊരുക്കുമെന്ന് ലോക്സഭാ സെക്രട്ടേറിയറ്റ് അറിയിച്ചു.
നിലവിലെ പാർലമെന്റിൽ ലോക്സഭയിൽ 543 പേർക്കും രാജ്യസഭയിൽ 250 പേർക്കുമാണ് ഇരിപ്പിടമുള്ളത്. ഭാവിയിൽ പാർലമെന്റംഗങ്ങളുടെ എണ്ണം വർദ്ധിക്കുമെന്നതു കണക്കിലെടുത്താണു വിശാലമായ സൗകര്യമൊരുക്കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണു പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.