ലണ്ടനിലെ 38 വർഷം പഴക്കമുള്ള അറബിക് സ്‌കൂൾ സൗദി അറേബ്യ അടച്ച് പൂട്ടുന്നു

ലണ്ടൻ: മിഡിൽ ഈസ്റ്റിൽ നിന്നും വടക്കേ ആഫ്രിക്കയിൽ നിന്നുമുള്ള പ്രവാസികൾക്കിടയിൽ ഏറെ പ്രശസ്തമായ അറബിക് സ്കൂൾ സൗദി അറേബ്യ അടച്ചു പൂട്ടാനൊരുങ്ങുന്നു.  38 വർഷം പഴക്കമുള്ള ഈ സ്‌കൂൾ സൗദി അറേബ്യ പിന്തുണ പിൻവലിച്ചതിനെ തുടർന്ന് സെപ്റ്റംബറോട് കൂടി അടച്ചുപൂട്ടാനാണ് സാധ്യത. 

കിംഗ് ഫഹദ് അക്കാദമി 1985 മുതൽ ലണ്ടനിലെ അറബ് ഇസ്‌ലാമിക് പശ്ചാത്തലമുള്ള പ്രദേശവാസികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി പ്രവർത്തിച്ച് വരികയായിരുന്നു. ലണ്ടനിൽ മതവിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്ന സൗദി നയതന്ത്ര ഉദ്യോഗസ്ഥരുടെയും മറ്റും മക്കൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി 1985ൽ സൗദി അറേബ്യയിലെ മുൻ രാജാവ് ഫഹദ് ബിൻ അബ്ദുൽ അസീസ് അൽ സൗദ് ആണ് ഈ സ്കൂൾ സ്ഥാപിച്ചത്.

അറബിക്, ഇസ്‌ലാമിക് പഠനങ്ങൾ ബ്രിട്ടീഷ് കോഴ്‌സുകളുമായി സംയോജിപ്പിച്ചാണ് ഇവിടെ പഠിപ്പിച്ചിരുന്നത്. കിന്റർഗാർട്ടൻ ഘട്ടം മുതൽ 18 വയസ്സ് വരെ 480 ഓളം വിദ്യാർത്ഥികൾ കിംഗ് ഫഹദ് അക്കാദമിയിൽ ഇപ്പോൾ പഠിക്കുന്നുണ്ട്. ലണ്ടനിൽ അറബിക്, ഇസ്‌ലാമിക് വിഷയങ്ങൾപഠിപ്പിക്കുന്ന ചുരുക്കം ചില സ്‌കൂളുകളിൽ ഒന്നായതിനാൽ അക്കാദമിയിൽ അഡ്മിഷന് വേണ്ടി വെയ്റ്റിംഗ് ലിസ്റ്റ് പോലും ഉണ്ട്.

ഈസ്റ്ററിനിന്റെയും ഈദ് ഉൽ-ഫിത്തറിന്റെയും ഭാഗമായുള്ള മൂന്നാഴ്ചത്തെ അവധിക്ക് ശേഷം മടങ്ങിയെത്തിയ അധ്യാപകർക്ക് മെയ് 2 ചൊവ്വാഴ്ചയാണ് അടച്ചുപൂട്ടൽ സംബന്ധിച്ച അറിയിപ്പ്നേരിട്ട് ലഭിച്ചത്. മുന്നറിയിപ്പില്ലാതെ ജോലി നഷ്‌ടപ്പെടുന്നതിൽ പലരും തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിച്ചു.

ബദൽ ഫണ്ടിംഗ് സ്രോതസ്സ് കണ്ടെത്തിയില്ലെങ്കിൽ ഈ അധ്യയന വർഷത്തിന്റെ അവസാനത്തോടെ സ്കൂൾ അടച്ചിടാൻ സാധ്യതയുണ്ടെന്നും കത്തിൽ പറയുന്നുണ്ട്. 

“സൗദി അറേബ്യ വിദ്യാഭ്യാസ സമ്പ്രദായം പുനഃസംഘടിപ്പിക്കുകയും പുനഃക്രമീകരിക്കുകയും ചെയ്യാൻ ഉദ്ദേശിക്കുന്നു. അതിന്റെ ഭാഗമായി രാജ്യത്തിന് പുറത്ത് വിദ്യാഭ്യാസ സേവനങ്ങൾ നൽകുന്ന സമ്പ്രദായം ഭേദഗതി ചെയ്യും. കൂടാതെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇപ്പോൾ അടച്ചുപൂട്ടാനും ആലോചിക്കുന്നു. അടച്ചുപൂട്ടാൻ ആലോചിക്കുന്ന സ്ഥാപനങ്ങളിലൊന്നാണ് കിംഗ് ഫഹദ് അക്കാദമി” രക്ഷിതാക്കൾക്ക് അധികൃതർഅയച്ച കത്തിലെ ഒരു വാചകം ഇങ്ങനെയാണ്.

സെപ്റ്റംബറിൽ പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുമ്പ് പുതിയ സ്‌കൂളുകൾ കണ്ടെത്താൻ മതിയായ സമയമില്ലെന്നും സർക്കാർ സ്‌കൂളുകളിലെ 2023-2024 അധ്യയന വർഷത്തിലേക്കുള്ള രജിസ്‌ട്രേഷൻ ഇപ്പോൾ അവസാനിപ്പിച്ചതിനാൽ മറ്റൊരു സ്‌കൂൾ കണ്ടെത്തുന്നത് ബുദ്ധിമുട്ടാണെന്നും രക്ഷിതാക്കൾ പരാതിപ്പെട്ടു.

കടപ്പാട് : ബ്രിട്ടിഷ് മിഡിൽ ഈസ്റ്റ് ഐ റിപ്പോർട്ട്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !