കേരള പൊലീസില്‍ വൻ അഴിച്ചുപണിക്ക് വഴിയൊരുക്കി മൂന്ന് ഡിജിപിമാര്‍ ഇന്ന് വിരമിക്കും. ഫയര്‍ഫോഴ്സ് മേധാവി ബി.സന്ധ്യ, എക്സൈസ് കമ്മീഷണര്‍ ആര്.ആനന്ദകൃഷ്ണൻ, എസ്പിജി ഡയറക്ടറായ കേരള കേഡര്‍ ഡിജിപി അരുണ്‍കുമാര്‍ സിൻഹ എന്നിവരാണ് വിരമിക്കുന്നത്.
ബി.സന്ധ്യ, ആര്.ആനന്ദകൃഷ്ണൻ എന്നിവര്‍ക്ക് ഇന്ന് പ്രത്യേക യാത്രയയപ്പ് നല്‍കും. ഇന്നലെ 9 എസ്പിമാര്ക്ക് പൊലീസ് ആസ്ഥാനത്ത് യാത്രയയപ്പ് നല്‍കിയിരുന്നു.
മൂന്ന് ഡിജിപിമാരും ഒൻപത് എസ്പിമാരുമുള്‍പ്പടെ വലിയൊരു ഉദ്യോഗസ്ഥ സംഘമാണ് ഇന്ന് സര്‍വീസില്‍ നിന്ന് വിരമിക്കുന്നത്. ഇതോടെ പ്രധാന വകുപ്പുകളുടെ നേതൃസ്ഥാനത്തും ജില്ലാ പൊലീസ് മേധാവിമാരിലും കാര്യമായ അഴിച്ചുപണിയുണ്ടാകും. ഫയര്‍ഫോഴ്സ് മേധാവി ബി.സന്ധ്യയും, എക്സൈസ് കമ്മിഷണര്‍ ആര് ആനന്ദകൃഷ്ണനും പദവി ഒഴിയുന്നതോടെ ഈ പ്രധാനസ്ഥാനങ്ങളിലേക്ക് പുതിയ ഉദ്യോഗസ്ഥരെത്തും.
എസ്പിജി ഡയറക്ടറായ കേരള കേഡര്‍ ഉദ്യോഗസ്ഥൻ അരുണ്‍ കുമാര്‍ സിൻഹയാണ് വിരമിക്കുന്ന മറ്റൊരു ഡിജിപി. ഇവര്‍ ഒഴിയുന്നതോടെ എഡിജിപാമാരായ കെ.പത്മകുമാര്‍, നിതിൻ അഗര്‍വാള്‍, ക്രൈംബ്രാഞ്ചിൻറെ ചുമതലയുള്ള ഷെയ്ഖ് ദര്‍ബേഷ് സാഹിബ് എന്നിവര്‍ ഡിജിപി റാങ്കിലേക്ക് ഉയരും. ഇവര്‍ വഹിച്ച സ്ഥാനങ്ങളിലും ഒഴിവ് വരും. എസ്പിമാരുടെ വിരമിക്കലോടെ ജില്ലാ പൊലീസ് മേധാവിമാര്‍ ഉള്‍പ്പെടെയുള്ളവരും മാറും.
ജൂണിലാണ് പൊലീസ് മേധാവി അനില്‍കാന്ത് വിരമിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ പട്ടികയിലെ ആദ്യ പേരുകാരായ നിധിൻ അഗര്‍വാള്‍, കെ.പത്മകുമാര്‍, ഷെയ്ക്ക് ദര്‍വേസ് സാഹിബ് എന്നിവരില്‍ ഒരാള്‍ക്കാണ് പൊലീസ് മേധാവി സ്ഥാനത്തേക്ക് സാധ്യത. ഈ മാറ്റം കൂടി പരിഗണിച്ചായിരിക്കും പൊലീസിലെ അഴിച്ചുപണി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.