ജയ്പൂർ: ചൊവ്വാഴ്‌ച പുലർച്ചെ ഉണ്ടായ അപകടത്തിൽ , ജയ്പൂരിന്റെ പ്രാന്തപ്രദേശത്തുള്ള ശിവദാസ്പുര പോലീസ് സ്റ്റേഷൻ പരിധിയിലെ റിംഗ് റോഡിലെ മീഡിയൻ വളവിലേക്ക് കാർ ഇടിച്ച് മൂന്ന് യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികളും 27 കാരനായ വ്യവസായിയും അടക്കം 4 യാത്രക്കാർ സംഭവസ്ഥലത് മരിച്ചു. മറ്റ് രണ്ട് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവർ ആശുപത്രിയിൽ മരിച്ചു.
ആറുപേരും അജ്‌മീറിൽ നിന്ന് യാത്ര ചെയ്യവേ, ആണ് അപകടം. അമിതവേഗതയിലെത്തിയ കാർ ഡിവിഡിംഗ് മീഡിയൻ കർബിൽ ഇടിക്കുകയായിരുന്നു, എന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ചു പോലീസ് പറയുന്നു. ഇടിയുടെ ആഘാതത്തിൽ സഞ്ചരിച്ച വാഹനം ലോഹ ചട്ടക്കൂടായി ചുരുങ്ങി. കാറിന്റെ എൻജിൻ റോഡിൽ തെറിച്ചുവീണ് തകർന്നു. കാതടപ്പിക്കുന്ന ശബ്ദം സമീപത്തെ ഭക്ഷണശാലകളിലുള്ളവർ പോലീസിനെ വിവരമറിയിച്ചു. അപകടത്തിന്റെ തീവ്രത അമിത വേഗതയാണ് മാരകമായ അപകടത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു.
"അമിതവേഗതയിൽ ഉണ്ടായ, ഇടിയുടെ ആഘാതത്തിൽ കാർ മുഴുവനും രൂപഭേദം വരുത്തപ്പെട്ടു , തെരുവ് ചില്ലുകളും എഞ്ചിൻ ഭാഗങ്ങളും തകർന്നു കിടക്കുന്നു. പരിക്കേറ്റവർ ആശുപത്രിയിൽ ബോധം വീണ്ടെടുക്കാതെ മരിച്ചു," ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ധനുഷ (23), ആര്യ (24) എന്നിവരാണ് മരിച്ചത്. ടോങ്ക് ജില്ലയിലെ ഒരു സ്വകാര്യ സർവ്വകലാശാലയിലെ വിദ്യാർത്ഥിനികളായ അൻഷിക (24), നിവാരു റോഡിലെ താമസക്കാരനായ വ്യവസായി രാജേഷ് സിംഗ് (27) എന്നിവരാണ് വാഹനത്തിലെന്ന് ശിവദാസ്പുര എസ്എച്ച്ഒ ഓം പ്രകാശ് മത്വ പറഞ്ഞു.
ഇവർക്കൊപ്പമുണ്ടായിരുന്ന രണ്ടുപേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഞങ്ങൾ സ്ത്രീകളെ തിരിച്ചറിഞ്ഞു, അവരുടെ കുടുംബാംഗങ്ങൾ സ്ഥിരീകരിക്കുന്നതിനായി കാത്തിരിക്കുകയാണെന്ന് എസ്എച്ച്ഒ പറഞ്ഞു.
ധനുഷ കേരളത്തിൽ കൊച്ചി സ്വദേശിനിയും (ബി.എ , എൽ.എൽ.ബി, ബനസ്തലി വിദ്യാ പീഡ്, ടോങ്ക് ), ആര്യ യുപിയിൽ നിന്നുമാണെന്നാണ് കരുതുന്നത്, അതേസമയം അൻഷികയുടെ ജന്മദേശം സ്ഥിരീകരിക്കാൻ കഴിഞ്ഞില്ല.
വാർത്ത: അനിൽകുമാർ, രാജസ്ഥാൻ മലയാളി അസോസിയേഷൻ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.