തൃക്കാരിയൂർ:- കേരളത്തെ സാവകാശം ഇസ്ലാമിക വൽക്കരിക്കുവാനും മറ്റൊരു കാശ്മീരാക്കി മാറ്റുവാനുമുള്ള ബോധപൂർവ്വമായ ശ്രമമാണ് ജിഹാദി ശക്തികൾ നടത്തിക്കൊണ്ടിരിക്കുന്നതെന്നും വോട്ടു രാഷ്ട്രീയത്തിന്റെ പേരിൽ അതിന് സഹായകമായ പച്ചക്കൊടി കാണിക്കുകയാണ് ഇടതു വലതു മുന്നണികൾ ചെയ്യുന്നതെന്നും ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ തൃക്കാരിയൂരിൽ നടന്ന ജന ജാഗ്രതാ സദസ്സിൽ മുഖ്യ പ്രഭാഷണം നടത്തിക്കൊണ്ട് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ശ്രീ വത്സൻ തില്ലങ്കേരി ചൂണ്ടിക്കാട്ടി.
എക്കാലത്തും എല്ലാ വിശ്വാസങ്ങളെയും ആരാധനാ സമ്പ്രദായങ്ങളെയും സ്വീകരിച്ച പാരമ്പര്യമുള്ള ഹിന്ദു സമൂഹത്തിന്റെ പാരമ്പര്യത്തേയും പൈതൃകങ്ങളെയും ഇല്ലായ്മ ചെയ്യുവാനാണ് സിപിഎം ഉൾപ്പടെയുള്ള രാഷ്ട്രീയ കക്ഷികളും ജിഹാദി ശക്തികളും ശ്രമിച്ചു കൊണ്ടിരിക്കുന്നത് അത്യന്തം പ്രതിഷേധാർഹമാണെന്ന് അദ്ദേഹം പ്രസ്താവിച്ചു.
ഒരു ഭാഗത്ത് മതേതരത്വം പ്രസംഗിക്കുകയും മറുവശത്ത് സംവരണമുൾപ്പടെയുള്ള ഹിന്ദു അവകാശങ്ങൾ ന്യൂന പക്ഷ പ്രീണനത്തിന്റെ പേരിൽ മുസ്ലിംങ്ങൾക്ക് തീറെഴുതിക്കൊടുക്കുന്ന തലതിരിഞ്ഞ മതേതരത്വമാണ് കേരളത്തിൽ നടക്കുന്നതെന്നും ഇതിനെയെല്ലാം പരാജയപ്പെടുത്തുവാൻ ഹിന്ദു സമാജം ഒറ്റക്കെട്ടായി മുന്നേറണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
എക്കാലത്തും രാഷ്ട്രീയ അധികാരത്തിന്റെ പുറമ്പോക്കിലേക്ക് വലിച്ചെറിയപ്പെട്ടവരാണ് കേരളത്തിലെ ഹൈന്ദവ സമൂഹം. ഹിന്ദു സംഘടനകളുടെ ചെറുത്തു നില്പു കൊണ്ടു മാത്രമാണ് ഹിന്ദു സമൂഹത്തിന് ഇന്ന് പിടിച്ചു നില്ക്കാനാവുന്നത്. .ഭാർഗ കേരളത്തിന്റെ മുന്നേറ്റത്തിന് നമ്മെയെല്ലാം ചേർത്തു നിർത്തുന്ന ഹിന്ദു ഐക്യം അനിവാര്യംമെന്ന് അദ്ദേഹം പ്രസ്താവിച്ചു.
ഹിന്ദു ഐക്യവേദി താലൂക് വർക്കിംഗ് പ്രസിഡന്റ് പി തങ്കപ്പൻ അധ്യക്ഷത വഹിച്ച ജാഗ്രത സമ്മേളനം ഇടുക്കി തപോവനം ശ്രീ വ്യാസാശ്രമം മാനേജിങ് ട്രസ്റ്റി സ്വാമി ദേവ ചൈതന്യാനന്ദ സരസ്വതി ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തു. പി ആർ സിജു സ്വാഗതവും, പി പ്രദീപ് കൃതജ്ഞതയും പറഞ്ഞ പരിപാടിയിൽ
വിവിധ സമുദായിക സംഘടനാ നേതാക്കൻമാരായ കെ വി ശിവൻ ഷാജി നടുക്കുടി, എം കെ ചന്ദ്രബോസ്, സുരേഷ് മാങ്കുളം, പി ആർ രാധാകൃഷ്ണൻ, മോഹനൻ ചന്ദ്രത്തിൽ, കണ്ണൻ സ്വാമി, എന്നിവർ പരിപാടിക്ക് ആശംസകൾ അർപ്പിച്ച് സംസാരിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.