പതിമൂന്ന് വയസ് പൂര്‍ത്തിയായില്ല !!!! ANI യുടെ ഒഫീഷ്യല്‍ അക്കൗണ്ട് ട്വിറ്റര്‍ ബ്ലോക്ക് ചെയ്തു

ന്യൂദല്‍ഹി: ഏഷ്യന്‍ ന്യൂസ് ഏജന്‍സി (ANI) യുടെ ഒഫീഷ്യല്‍ അക്കൗണ്ട് ട്വിറ്റര്‍ ബ്ലോക്ക് ചെയ്തു. 7.6 മില്യണ്‍ ഫോളോവേഴ്‌സുള്ള ട്വിറ്റര്‍ അക്കൗണ്ടിന്റെ ബ്ലൂ ടിക്കും നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. എ.എന്‍.ഐക്ക് അയച്ച മെയിലിലാണ് ട്വിറ്റര്‍ മരവിപ്പിക്കല്‍ നടപടിയെ കുറിച്ച് വിശദീകരണം നല്‍കിയിട്ടുള്ളത്.

ഇന്ത്യയിലെ ഏറ്റവും വലിയ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ ട്വിറ്റര്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും അക്കൗണ്ടിന് പതിമൂന്ന് വയസ് പൂര്‍ത്തിയായില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അക്കൗണ്ട് മരവിപ്പിച്ചതെന്നാണ് കമ്പനി നല്‍കുന്ന വിശദീകരണം. 

 ‘ട്വിറ്റര്‍ അക്കൗണ്ട് ക്രിയേറ്റ് ചെയ്യാനായി നിങ്ങള്‍ക്ക് 13 വയസ് പൂര്‍ത്തിയാവേണ്ടതുണ്ട്. ട്വിറ്റര്‍ മാനനണ്ഡപ്രകാരമുള്ള വര്‍ഷം നിങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടില്ല. അതുകൊണ്ട് തന്നെ നിങ്ങളുടെ അക്കൗണ്ട് മരവിപ്പിക്കുന്ന നടപടികളിലേക്ക് ട്വിറ്റര്‍ കടക്കുകയാണ്, ട്വിറ്റര്‍ മെയിലില്‍ പറഞ്ഞു.
അക്കൗണ്ട് മരവിപ്പിച്ച് കൊണ്ടുള്ള ട്വിറ്ററിന്റെ മെയിലും സ്മിത പ്രകാശ് പങ്കുവെച്ചിട്ടുണ്ട്. ‘ഇന്ത്യയിലെ ഏറ്റവും വലിയ വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐയെ പിന്തുടരുന്ന ആളുകളെ സംബന്ധിച്ച് ദുഖകരമായ വാര്‍ത്തയാണിത്. 7.6 മില്യണ്‍ ഫോളോവേഴ്‌സുള്ള എ.എന്‍.ഐയുടെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചിരിക്കുന്നു. അക്കൗണ്ടിന്റെ ഗോള്‍ഡന്‍ ടിക് എടുത്ത് മാറ്റി ബ്ലൂ ടിക്കിലേക്ക് മാറ്റിയിരുന്നു ഇതിന് പിന്നാലെയാണ് അക്കൗണ്ട് മരവിപ്പിച്ചത്,

ട്വിറ്ററിന്റെ നടപടി ANI ഡയറക്ടര്‍ സ്മിത പ്രകാശ് സ്ഥിരീകരിച്ചിട്ടുണ്ട്. അക്കൗണ്ട് പുനസ്ഥാപിക്കുന്നത് വരെ എ.എന്‍.ഐ ഡിജിറ്റല്‍ എന്ന പുതിയ അക്കൗണ്ടിലൂടെയായിരിക്കും വാര്‍ത്തകള്‍ പങ്കുവെക്കുകയെന്നും അവര്‍ ട്വീറ്റ് ചെയ്തു. 

എന്നാൽ മെസ്സേജിനുശേഷം എഎൻഐയുടെ ട്വിറ്റർ അക്കൗണ്ട് ഇപ്പോൾ പ്രവർത്തിക്കുന്നുവെന്ന് ട്വിറ്റെർ പറയുന്നു. താത്കാലിക തടസ്സം നേരിട്ടതിൽ ഖേദിക്കുന്നു എന്ന മെസ്സേജ് ഇപ്പോൾ കാണുവാൻ കഴിയും 
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !