ന്യൂദല്‍ഹി: ഏഷ്യന്‍ ന്യൂസ് ഏജന്‍സി (ANI) യുടെ ഒഫീഷ്യല്‍ അക്കൗണ്ട് ട്വിറ്റര്‍ ബ്ലോക്ക് ചെയ്തു. 7.6 മില്യണ്‍ ഫോളോവേഴ്സുള്ള ട്വിറ്റര്‍ അക്കൗണ്ടിന്റെ ബ്ലൂ ടിക്കും നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. എ.എന്‍.ഐക്ക് അയച്ച മെയിലിലാണ് ട്വിറ്റര്‍ മരവിപ്പിക്കല്‍ നടപടിയെ കുറിച്ച് വിശദീകരണം നല്‍കിയിട്ടുള്ളത്.
ഇന്ത്യയിലെ ഏറ്റവും വലിയ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ ട്വിറ്റര്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും അക്കൗണ്ടിന് പതിമൂന്ന് വയസ് പൂര്‍ത്തിയായില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അക്കൗണ്ട് മരവിപ്പിച്ചതെന്നാണ് കമ്പനി നല്കുന്ന വിശദീകരണം.
‘ട്വിറ്റര്‍ അക്കൗണ്ട് ക്രിയേറ്റ് ചെയ്യാനായി നിങ്ങള്‍ക്ക് 13 വയസ് പൂര്‍ത്തിയാവേണ്ടതുണ്ട്. ട്വിറ്റര്‍ മാനനണ്ഡപ്രകാരമുള്ള വര്‍ഷം നിങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടില്ല. അതുകൊണ്ട് തന്നെ നിങ്ങളുടെ അക്കൗണ്ട് മരവിപ്പിക്കുന്ന നടപടികളിലേക്ക് ട്വിറ്റര്‍ കടക്കുകയാണ്, ട്വിറ്റര്‍ മെയിലില്‍ പറഞ്ഞു.
ANI’s Twitter account appears to be functioning now. Inconvenience regretted for the temporary outage. pic.twitter.com/iP6DV0dyGq
— ANI (@ANI) April 29, 2023
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.