ജര്‍മനി: മാര്‍ച്ച് 6 ന് നഴ്സായി എത്തി; പനി ബാധിചച്ച് അനിമോൾക്ക് അപ്രതീക്ഷിത വിയോഗം

വുര്‍സ്ബുര്‍ഗ് ∙ ജര്‍മനിയിലെ വുര്‍സ്ബുര്‍ഗിനടുത്ത് ബാഡ്നൊയെസ്റ്റാട്ട് റ്യോണ്‍ ക്ലിനിക്കില്‍ നഴ്സായി ജോലി ചെയ്തിരുന്ന കണ്ണൂര്‍, അങ്ങാടിക്കടവ് മമ്പള്ളിക്കുന്നേല്‍ അനിമോള്‍ ജോസഫ് (44) അന്തരിച്ചു. 

കഴിഞ്ഞ മൂന്നു ദിവസമായി പനി ബാധിച്ചിരുന്ന അനിമോളുടെ ആരോഗ്യനിലയില്‍ മാറ്റം വരികയും ശാരീരിക അസ്വസ്ഥതകള്‍ കൂടുതലായി അനുഭവപ്പെട്ടതിനെ തുടര്‍ന്ന്  വെളുപ്പിന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് വിദഗ്ധ ഡോക്ടര്‍മാരുടെ പരിചരണം സമയത്ത് ലഭിക്കുകയും ചെയ്തു. എന്നാല്‍, രക്തത്തില്‍ ഉണ്ടായ അണുബാധ ക്രമാതീതമായി വർധിക്കുകയും മരണത്തിനു കീഴടങ്ങുകയുമായിരുന്നു. ഭൗതികശരീരം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. 

മാര്‍ച്ച് ആറിനാണ് അനിമോള്‍ നഴ്സായി ബാഡ്നൊയെസ്റ്റാട്ട് റ്യോണ്‍ ക്ലിനിക്കില്‍ ജോലിയ്ക്കായി എത്തിയത്. അനിമോളുടെ അപ്രതീക്ഷിത വിയോഗം ഇവിടെയുള്ള മലയാളി സമൂഹം പ്രത്യേകിച്ച് പുതുതായി കുടിയേറിയ മലയാളികളെ ആകെ ദുഃഖത്തിലാഴ്ത്തി. നിരവധി മലയാളികള്‍ ഈ ക്ലിനിക്കിൽ ജോലി ചെയ്യുന്നുണ്ട്. 

ഭര്‍ത്താവ്: മമ്പള്ളിക്കുന്നേല്‍ സജി. പത്ത്, നാല് ക്ലാസുകളിൽ പഠിയ്ക്കുന്ന രണ്ടു പെണ്‍മക്കളുണ്ട്. വയനാട്, മാനന്തവാടി, ഒഴുകന്‍മൂല (ഇടവക) വെള്ളമുണ്ട് പാലേക്കുടിയില്‍ കുടുംബാംഗമാണ് അനിമോള്‍.

സംസ്കാരം സ്വദേശത്ത് നടക്കും. ഈസ്റ്റർ അവധി ദിവസങ്ങളായതിനാല്‍ അതിനുള്ള നടപടിക്രമങ്ങള്‍ അടുത്ത ചൊവ്വാഴ്ചയേ തുടങ്ങാനാവു. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ഏകദേശം 5000 ത്തോളം യൂറോ ചെലവുണ്ടാകും. അതിനുള്ള നടപടികളും പൂര്‍ത്തിയാക്കേണ്ടതുണ്ട്.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !