കണ്ണൂര്‍: ജില്ലയിലെ ആദ്യ ലൈഫ് മിഷന് ഭവന സമുച്ചയം കടമ്പൂരില്‍ ശനിയാഴ്ച്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ ജില്ലാ പഞ്ചായത്ത് ഹാളില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ചടങ്ങില്‍ മന്ത്രി എം.ബി രാജേഷ് അധ്യക്ഷനാകും. മന്ത്രിമാരായ കെ കൃഷ്ണന് കുട്ടി, അഹമ്മദ് ദേവര്‍ കോവില്‍ , വി ശിവദാസന്‍ എം.പി, ജില്ലാ കളക്ടര്‍ എസ് ചന്ദ്രശേഖര്‍ പങ്കെടുക്കും.
ഭൂരഹിതരും ഭവനരഹിതരുമായ നിരാലംബര്‍ക്കായി ലൈഫ് മിഷന് മൂന്നാംഘട്ടത്തില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ കടമ്പൂരില്‍ നിര്‍മ്മിച്ച നിര്‍മ്മിച്ച ആദ്യ ഭവന സമുച്ചയത്തിന്റെ ഉദ്ഘാടനം ഏപ്രില്‍ എട്ടിന് ശനിയാഴ്ച്ച രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കുന്നത് ഉത്സവാഘോഷപരിപാടികളോടെ നടത്തും.
ലൈഫ് മിഷന്റെ മൂന്ന് ഘട്ടങ്ങളിലായി ജില്ലയില്‍ ഇതുവരെ 6751 വീടുകളാണ് പൂര്‍ത്തിയാവുന്നത്. കണ്ണൂര്‍ കൂത്തുപറമ്പ് സംസ്ഥാന പാതയില്‍ നിന്നും ഒന്നര കി.മീ മാറി പനോന്നേരിയില്‍ കടമ്പൂര് ഗ്രാമപഞ്ചായത്ത് വിട്ടു നല്കിയ 40 സെന്റ് സ്ഥലത്താണ് പ്രീ ഫാബ് ടെക്നോളജി അനുസരിച്ച് ഭവന സമുച്ചയം നിര്‍മ്മിച്ചത്. നാല് നിലകളിലായി 400 ചതുരശ്ര അടിയില്‍ 44 ഫ്ളാറ്റുകളാണ് നിര്‍മ്മിച്ചത്. രണ്ട് കിടപ്പുമുറി, അടുക്കള, ടോയ്ലറ്റ്, ബാത്ത്റൂം എന്നീ സൗകര്യങ്ങളോടെയുള്ള ഫ്ളാറ്റില്‍ 24 മണിക്കൂറും വൈദ്യുതിയും കുടിവെള്ളവും ലഭിക്കും. 20 കിലോ വാട്ടിന്റെ സോളാര്‍ സംവിധാനം മുഖേന കെട്ടിട സമുച്ചയത്തിലെ പൊതു ഇടങ്ങളില്‍ വൈദ്യുതി വിളക്കുകള്‍ ഒരുക്കും.
കുഴല്‍ക്കിണറിലൂടെയാണ് കുടിവെള്ളം ലഭ്യമാക്കുന്നത്. ഇതിന് പുറമേ ജല അതോറിറ്റി മുഖേനയും കുടിവെള്ളം എത്തിക്കും. 25000 ലിറ്ററിന്റെ രണ്ട് ടാങ്കുകള്‍ ഇതിനായി ഒരുക്കിയിട്ടുണ്ട്. തുമ്പൂര്‍മുഴി മാതൃകയില്‍ എയ്റോബിക് ജൈവ മാലിന്യ സംസ്കരണ സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
ഏറ്റവും താഴത്തെ നിലയിലെ ഫ്ളാറ്റുകള്‍ അംഗപരിമിതരുള്ള കുടുംബങ്ങള്‍ക്കാണ് നല്‍കുക. 5.68 കോടി രൂപയാണ് പദ്ധതിയുടെ അടങ്കല്‍ തുക. തൃശ്ശൂര്‍ ജില്ലാ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് പ്രൊജക്റ്റ് മാനേജ്മെന്റ് കണ്‍സള്‍ട്ടന്‍സി. തെലങ്കാനയിലെ പെന്നാര്‍ ഇന്‍ഡസ്ട്രീസാണ് കരാറെടുത്ത് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. വാര്‍ത്താ സമ്മേളനത്തില്‍ കടമ്പൂര് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വി പ്രേമവല്ലി, മുന്‍ കടമ്പൂര് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ഗിരീശന്ലൈഫ് മിഷന് ജില്ലാ കോഡിനേറ്റര്‍ പി.വി ജസീര്‍ , തദ്ദേശ സ്വയം ഭരണ ജോയന്റ്. ഡയറക്ടര്‍ ടി.'ജെ അരുണ്‍ എന്നിവരും പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.